വെബ് ഡെസ്ക്
കലോത്സവത്തിൻ്റെ ആവേശത്തിലാണ് കൊല്ലവും കേരളവും. പ്രതിഭാശാലികളായ കുട്ടികളുടെ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടുള്ള കലോത്സവ യാത്ര രണ്ടാം ദിനത്തിലെത്തി നില്ക്കുന്നു
ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഓരോ ജില്ലകളും. 319 പോയിൻ്റുമായി കണ്ണൂർ ജില്ലയാണ് മുന്നില്‍
314 പോയിൻ്റുകളുമായി ആതിഥേയരായ കൊല്ലം ജില്ല തൊട്ടുപിന്നില്‍ ആവേശം തീർക്കുകയാണ്
തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകള്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ മുന്നേറുകയാണ്
ഒരുപാട് കാലത്തെ പരിശ്രമങ്ങളുടെ ഫലമാണ് ഓരോ മത്സരാർത്ഥികളുടെയും പ്രകടനങ്ങള്‍
കുട്ടി കലാകാരന്മാരുടെ മാമാങ്കം കേരളം മുഴുവൻ ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു
മോഹിനിയാട്ടം (എച്ച്എസ്എസ്), ഒപ്പന (എച്ച്എസ്), നാടകം, ദഫ്മുട്ട് (എച്ച്എസ്എസ്),തുള്ളല്‍ (എച്ച്എസ്), കുച്ചിപ്പുടി, മാര്‍ഗം കളി തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍