ബഹിരാകാശ ഗവേഷണരംഗത്തെ യൂറോപ്യൻ കുതിപ്പ്; ജ്യൂസ് പേടകം ഇന്ന് വ്യാഴത്തിലേക്ക്

വെബ് ഡെസ്ക്

വ്യാഴത്തെ കുറിച്ച് പഠനം നടത്തുന്നതിനുള്ള യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രഥമ ദൗത്യമായ ജ്യൂസിന്‌റെ വിക്ഷേപണം ഇന്ന്

ഫ്രഞ്ച് ഗയാനയിലെ യൂറോപ്യന്‍ സ്‌പേസ് പോര്‍ട്ടിന്‌റെ ഇഎല്‍എ-3 വിക്ഷേപണ തറയില്‍ നിന്ന് വിക്ഷേപണം

ഏരിയൻ- 5 ആണ് വിക്ഷേപണ വാഹനം

ഭൂമിക്ക് പുറത്ത് വാസയോഗ്യമായ ഗോളങ്ങളുണ്ടോ എന്ന് കണ്ടെത്തുക ലക്ഷ്യം

വ്യാഴത്തെ കുറിച്ചും അതിന്‌റെ മൂന്ന് ഭീമന്‍ ഉപഗ്രഹങ്ങളായ കല്ലിസ്റ്റോ, യൂറോപ്പ, ഗ്യാനിമീഡ് എന്നിവയെ കുറിച്ചും ജ്യൂസ് പഠനം നടത്തും

ഏഴര വർഷം കൊണ്ടാണ് പേടകം വ്യാഴത്തിന് സമീപമെത്തുക

2031 ഓടെ പര്യവേഷണം ആരംഭിക്കാനാകുമെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണക്ക് കൂട്ടൽ

മൂണ്‍സ് ആന്‍ഡ് ജൂപിറ്റര്‍ ഇമേജിങ് സ്‌പെക്ട്രോമീറ്റര്‍ അടക്കം, വിവിധ പഠനങ്ങൾക്ക് സഹായിക്കുന്ന 10 പോലോഡുകൾ പേടകത്തിലുണ്ട്