വെബ് ഡെസ്ക്
വിക്ഷേപണത്തിനൊരുങ്ങുന്ന ചന്ദ്രയാന്‍ മൂന്ന്, സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററിലെ വിക്ഷേപണത്തറയിലേക്ക് മാറ്റി
ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കില്‍ മാര്‍ക്ക് 3 (എല്‍വിഎം3) ആണ് വിക്ഷേപണ വാഹനം. ജിഎസ്എല്‍വി മാക് 3 ആണ് എല്‍വിഎം3
പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍, ലാന്‍ഡര്‍ മോഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ 3-ന്‌റെ പ്രധാന ഭാഗങ്ങള്‍. ഓര്‍ബിറ്റര്‍ ഇല്ല എന്നതാണ് സവിശേഷത. ചന്ദ്രയാന്‍ 2ന്‌റെ ഓര്‍ബിറ്റര്‍ ആശയവിനിമയത്തിനായി ചന്ദ്രയാന്‍ 3 ഉപയോഗിക്കും
3,900 കിലോഗ്രാമാണ് ആകെ ഭാരം. ആകെ ചെലവ് 610 കോടി രൂപയോളം
ജൂലൈ 14 ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാന്‍ 3 യാത്ര തുടങ്ങുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്
ഒരു ചാന്ദ്ര ദിനമാണ് ദൗത്യത്തിന്‌റെ പ്രവര്‍ത്തന കാലയളവ്. ഭൂമിയിലെ 14 ദിവസമാണ് ഇത്
ചന്ദ്രനിലെ സൂര്യോദയം കണക്കാക്കിയാണ് ലാന്‍ഡിങ് തീയതി നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 ന് ലാന്‍ഡ് ചെയ്യും വിധമാണ് ക്രമീകരണം. ഇതിന് തടസ്സമുണ്ടായാല്‍ അടുത്ത ലാന്‍ഡിങ്ങിന് സെപ്റ്റംബര്‍ വരെ കാത്തിരിക്കണം
ഭൂമിക്ക് ചുറ്റുമുള്ള ആദ്യ ഭ്രമണപഥത്തില്‍ നിന്ന് പടിപടിയായി ഭ്രമണപഥം ഉയര്‍ത്തി സങ്കീര്‍ണമായാണ് ചന്ദ്രയാന്റെ യാത്ര. വേഗത ഘട്ടം ഘട്ടമായി ഉയര്‍ത്തി ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് പുറത്തു കടക്കും. പിന്നെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തും
അവസാന ചാന്ദ്ര ഭ്രമണപഥം ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ്
lvg.shar.gov.in/VSCREGISTRATION - ല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലോഞ്ച് വ്യൂ ഗ്യാലറിയിലിരുന്നു വിക്ഷേപണം നേരിട്ട് കാണാം