കാല്‍പന്ത് ലോകത്തെ ചക്രവര്‍ത്തിക്ക് വിട

വെബ് ഡെസ്ക്

1940 ഒക്ടോബര്‍ 23 നാണ് ബ്രസീല്‍ ഇതിഹാസം പെലെയുടെ ജനനം

എഡ്‌സണ്‍ അരാന്റെസ് ഡോ നാസിമെന്റോ എന്നാണ് മുഴുവന്‍ പേര്

15-ാം വയസില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബായ സാന്റോസിനു കളിച്ചു ശ്രദ്ധപിടിച്ചു പറ്റി

സാന്റോസിലെ പ്രകടനം 16-ാം വയസില്‍ ബ്രസീല്‍ ദേശീയ ടീമിലെത്തിച്ചു

1958-ല്‍ സ്വീഡനിലാണ് പെലെയുടെ ലോകകപ്പ് അരങ്ങേറ്റം. ആറു ഗോളുകളാണ് അരങ്ങേറ്റ ലോകകപ്പില്‍ പെലെ കുറിച്ചത്

ആ പ്രകടനത്തിന് ശേഷമാണ് ഓ റെയ് ( ചക്രവര്‍ത്തി) എന്ന പേര് ലഭിക്കുന്നത്

മൂന്ന് ലോകകപ്പുകള്‍ (1958, 1962, 1970) നേടിയ ഏക ഫുട്ബോള്‍ താരമാണ് പെലെ

ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും പെലെയാണ്

കരിയറിലാകാമാനം 1363 കളികളില്‍ നിന്ന് 92 ഹാട്രിക്കുകളടക്കം 1281 ഗോളുകള്‍ നേടിയിട്ടുണ്ട്

നാല് ലോകകപ്പുകളില്‍ ബ്രസീല്‍ ജഴ്സിയണിഞ്ഞ പെലെ 12 തവണ രാജ്യത്തിനായി വലകുലുക്കി

1999-ല്‍, രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അദ്ദേഹത്തെ നൂറ്റാണ്ടിലെ അത്ലറ്റായി തിരഞ്ഞെടുത്തു