വെബ് ഡെസ്ക്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി
ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ഉൾപ്പെടെ നിരവധി റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്
2008 ഓഗസ്റ്റ് 18ന് ദാംബുള്ളയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ് കോഹ്‌ലി ദേശീയ ടീമിനായി അരങ്ങേറിയത്
2009 ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു കോഹ്ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി. 2010 ല്‍ മൂന്ന് ഏകദിന സെഞ്ചുറികള്‍
2011 ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയുമുണ്ടായിരുന്നു. അതായിരുന്നു താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റവും.
2012 ജനുവരിയിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടി.
2015ല്‍ ധോണിയുടെ വിരമിക്കലിന് പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ കടിഞ്ഞാണ് ഏറ്റെടുത്തു. ജനുവരിയില്‍ ഓസീസിനെതിരായ മത്സരത്തില്‍ ആദ്യമായി ടീമിനെ നയിച്ചു.
കംഗാരുക്കള്‍ക്കെതിരെ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന അംഗീകാരവും കോഹ്ലിക്ക് ലഭിച്ചു
2016 ഐപിഎല്ലില്‍ 973 റണ്‍സ് നേടി റെക്കോര്‍ഡിട്ടു. ഐപിഎല്‍ സീസണില്‍ റ്റേവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന കോഹ്‌ലിയുടെ റെക്കോര്‍ഡ് ഇതുവരെ ആരും മറികടന്നിട്ടില്ല
2018 ല്‍ കോഹ്‌ലിയുടെ ക്രിക്കറ്റ് കരിയറില്‍ ആദ്യമായി ഐസിസി റാങ്കിങ്ങില്‍ ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി
2019 ല്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ക്യാപ്റ്റനായി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു
കരിയറിലെ മോശം ഫോമിനെ തുടര്‍ന്ന് 2021 ഏകദിന ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടു. പിന്നാലെ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് പടിയിറക്കം. തുടർന്നും ടീമിന്റെ ഭാഗമായി
2023 ല്‍ അഹമ്മദാബാദില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് കരിയറിലെ 28ാം സെഞ്ചുറി നേടി. മൂന്ന് വര്‍ഷത്തെ ടെസ്റ്റ് സെഞ്ചുറി വരള്‍ച്ചയ്ക്കാണ് അഹമ്മദാബാദില്‍ വിരാമമിട്ടത്.