CWC2023 | ലോകകപ്പില്‍ ഇതുവരെ മൂന്നക്കം തൊട്ടവര്‍

വെബ് ഡെസ്ക്

ക്വിന്റണ്‍ ഡി കോക്ക്: ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ ഏക താരമാണ് ഡി കോക്ക്. ശ്രീലങ്കയ്ക്കെതിരെ 84 പന്തില്‍ 100 റണ്‍സെടുത്താണ് പുറത്തായത്. ഓസ്ട്രേലിയക്കെതിരെ 106 പന്തില്‍ 109 റണ്‍സും താരം നേടി

മൊഹമ്മദ് റിസ്വാന്‍: ശ്രീലങ്കയ്ക്കെതിരെയായിരുന്നു റിസ്വാന്റെ ശതകം. 121 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 131 റണ്‍സാണ് വലം കയ്യന്‍ ബാറ്റര്‍ നേടിയത്

രോഹിത് ശര്‍മ: അഫ്ഗാനിസ്ഥാനെതിരെയായിരുന്നു രോഹിതിന്റെ സെഞ്ചുറി പിറന്നത്. 84 പന്തില്‍ 131 റണ്‍സ് ഇന്ത്യന്‍ നായകന്‍ നേടി. ലോകകപ്പില്‍ ഏഴ് തവണ മൂന്നക്കം കടക്കുന്ന ആദ്യ താരമാകാനും രോഹിതിന് കഴിഞ്ഞു

Matt Roberts

ഡെവോണ്‍ കോണ്‍വെ: ലോകകപ്പിലെ ആദ്യ സെഞ്ചുറി കോണ്‍വെയുടെ ബാറ്റില്‍ നിന്നായിരുന്നു. ഇംഗ്ലണ്ടിനെതിരെ 121 പന്തില്‍ 152 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റര്‍ അടിച്ചെടുത്തത്

കുശാല്‍ മെന്‍ഡിസ്: 77 പന്തില്‍ 122 റണ്‍സുമായി പാകിസ്താനെതിരെയാണ് കുശാല്‍ തിളങ്ങിയത്. 14 ഫോറും ആറ് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു

രച്ചിന്‍ രവീന്ദ്ര: ഏകദിന ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ രച്ചിന്‍ സെഞ്ചുറി നേടി. ഇംഗ്ലണ്ടിനെതിരെ 96 പന്തില്‍ 123 റണ്‍സ് എടുത്ത് താരം പുറത്താകാതെ നിന്നു

ഡേവിഡ് മലന്‍: ബംഗ്ലാദേശിനെതിരെയാണ് ഡേവിഡ് മലന്‍ സെഞ്ചുറി കുറിച്ചത്. 107 പന്തില്‍ 16 ഫോറും അഞ്ച് സിക്സും ഉള്‍പ്പടെ 140 റണ്‍സ് താരം നേടി

എയ്ഡന്‍ മര്‍ക്രം: ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറി മര്‍ക്രത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. 49 പന്തിലാണ് താരം മൂന്നക്കം പിന്നിട്ടത്. 54 പന്തില്‍ 106 റണ്‍സായിരുന്നു വലം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം

റസി വാന്‍ ഡെര്‍ ഡൂസന്‍: ശ്രീലങ്കയ്ക്കെതിരെയാണ് ഡൂസന്റെ സെഞ്ചുറി. 110 പന്തില്‍ 108 റണ്‍സ് താരം സ്വന്തമാക്കി. 13 ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു

അബ്ദുള്ള ഷഫീഖ്: പാകിസ്താന്‍ ഓപ്പണറുടെ ശതകവും ശ്രീലങ്കയ്ക്കെതിരെ തന്നെ. 10 ഫോറും മൂന്ന് സിക്സും ഉള്‍പ്പടെ 103 പന്തില്‍ 113 റണ്‍സാണ് അബ്ദുള്ള നേടിയത്

സദീര സമരവിക്രമെ: സദീരയുടെ സെഞ്ചുറിയുടെ മറുവശത്ത് പാകിസ്താനായിരുന്നു. 89 പന്തില്‍ 108 റണ്‍സ് ശ്രീലങ്കന്‍ യുവതാരം നേടി. 11 ഫോറും രണ്ട് സിക്സുമായിരുന്നു ഇന്നിങ്സിലുണ്ടായിരുന്നത്