വെബ് ഡെസ്ക്
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ 9 ജയവുമായി അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യൻ ടീം. ഒരു കളി പോലും തോൽക്കാതെ സെമിയിലെത്തുന്ന ഏക ടീമും ഇന്ത്യയാണ്
തുടർച്ചയായ നാലാം വട്ടമാണ് ഇന്ത്യ ലോകകപ്പ് സെമിയിലേക്ക് യോഗ്യത നേടുന്നത്. ഇതിനുമുൻപും 7 തവണ ഇന്ത്യ ലോകകപ്പ് സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്
1983
1983ലാണ് ആദ്യമായി ഇന്ത്യ സെമിയിലെത്തുന്നത്. ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സെമിയിലെത്തിയ കപിൽസ് ഡെവിൽസ് ഫൈനലിൽ കരുത്തരായ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ഇന്ത്യക്കായി ആദ്യ ലോകകപ്പും സ്വന്തമാക്കിയിരുന്നു
1987
1987 ലോകകപ്പിൽ സെമിയിലെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനോട് 35 റൺസിന്റെ പരാജയം ഏറ്റുവാങ്ങി പുറത്താകുകയായിരുന്നു. 1987 ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ അഞ്ചും ഇന്ത്യ ജയിച്ചിരുന്നു
1996
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ എന്നും മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു മാർച്ച് 13 ന് 1996ൽ ഈഡൻ ഗാർഡൻസിൽ അരങ്ങേറിയത്. മുൻനിര ബാറ്റർമാർ തുടരെതുടരെ പുറത്തായതോടെ ഗാലറിയിലുണ്ടായിരുന്ന ആരാധകർ അക്രമാസക്തരാകുകയും തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടി വരുകയുമായിരുന്നു. വലിയ ആവേശത്തോടെ തുടങ്ങിയ മത്സരം ഒടുവിൽ കാംബ്ലിയുടെ കണ്ണീരോടെയാണ് അവസാനിച്ചത്. സെമിഫൈനൽ ജയിച്ച് ഫൈനലിൽ എത്തിയ ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോക ജേതാക്കൾ ആവുകയും ചെയ്തു
2003
1996 ശേഷം ഇന്ത്യന്‍ ആരാധകരെ ഏറെ ആഹ്‌ളാദിപ്പിക്കുകയും ഒടുവില്‍ കണ്ണീരണിയിക്കുകയും ചെയ്ത ലോകകപ്പാണ് 2003ലേത്. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ ചരിത്ര കുതിപ്പ് നടത്തി സെമിഫൈനൽസ് കടന്ന് ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോൽവിയേറ്റു വാങ്ങുകയായിരുന്നു
2011
1983 ലോകകപ്പിന് ശേഷം, 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയ വർഷമായിരുന്നു 2011. സെമിയും കടന്ന് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ചരിത്ര ജയം. സച്ചിന് ക്രിക്കറ്റ് ലോകം നൽകിയ ആദരം കൂടിയായിയിരുന്നു 2011 ലോകകപ്പ്
2015
2015ലെ ലോകകപ്പ് സെമിയിൽ ഓസ്‌ട്രേലിയയോട് തോറ്റാണ് ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകുന്നത്. 95 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ ജയം
2019
2019ലെ ലോകകപ്പില്‍ ഇന്ത്യ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കിയത്. രോഹിത് ശര്‍മ കളം നിറഞ്ഞാടിയ മത്സരത്തില്‍ ഇന്ത്യ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റു പുറത്തായി