വെബ് ഡെസ്ക്
ഐപിഎല്‍. കളിച്ച ആദ്യ അച്ഛന്‍ മകന്‍ ജോഡികളായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും
വാങ്കഡെയില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡ്‌ഴ്‌സിനെതിരായ മത്സരത്തിലാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്
മുംബൈയുടെ നാലാം മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടിയതോടെ ക്രിക്കറ്റ് ആരാധകരുടെ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമായി
അര്‍ജുന് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ് നല്‍കിയത് രോഹിത് ശര്‍മയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഹിത്തിന്റെ അരങ്ങേറ്റത്തിന് ക്യാപ് കൈമാറിയത് സച്ചിനായിരുന്നു.
2021 ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ ഓവര്‍ എറിഞ്ഞാണ് ഈ ഓള്‍റൗണ്ടര്‍ ഐപിഎല്‍ യാത്രയ്ക്ക് തുടക്കം കുറിച്ചത്
രണ്ട് ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 17 റണ്‍സാണ് വിട്ടുകൊടുത്തത്.
ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കായി അര്‍ജുന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ചു
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അര്‍ജുന്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയിരുന്നു
മുംബൈ ഇന്ത്യന്‍സിന്റെ ആദ്യത്തെ സ്ഥിരം ക്യാപ്റ്റനായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍. 2008 മുതല്‍ 2011 വരെ സച്ചിന്‍ ടീമിനെ നയിച്ചിട്ടുണ്ട്. 2013 ലായിരുന്നു വിരമിച്ചത്