വെബ് ഡെസ്ക്
വാരാണസി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു
കാൺപൂരിലും ലഖ്‌നൗവിനും ശേഷമുള്ള ഉത്തർപ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണിത്
ഗഞ്ചാരിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുൻഭാഗം കാശിയെയും അവിടത്തെ പ്രതിഷ്ഠ മഹാദേവനെയും സൂചിപ്പിക്കുന്നതാണ്
ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മേൽഭാഗം ത്രിശൂല ആകൃതിയിലുള്ള ഫ്ലഡ്‌ലൈറ്റുകൾ വാരാണസിയിലെ ഘട്ടുകളെ സൂചിപ്പിക്കും വിധമുള്ള ഇരിപ്പിടങ്ങൾ, ഢമരു മാതൃകയിലെ കെട്ടിടം എന്നിവയാണ് പ്രധാന പ്രത്യേകതകൾ
മുൻഭാഗത്ത് കൂവള ഇലയുടെ ആകൃതിയിലുള്ള ഡിസൈനുകളും എടുത്തു പറയേണ്ട ആർക്കിടെക്ചർ പ്രത്യേകതകളാണ്
ഭൂമി ഏറ്റെടുത്തതിന് 120 കോടിയും ഇൻഫ്രാസ്ട്രക്ചറിനായി 330 കോടിയുമാണ് ചെലവ്
ആകെ 450 കോടി രൂപയാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മൊത്തം ചെലവ്
സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയായി 2025 ഡിസംബറോടെ പ്രവർത്തന സജ്ജമാകും