വെബ് ഡെസ്ക്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് വന്ന മാറ്റങ്ങള്‍ ചെറുതല്ല, അതിനു പിന്നില്‍ സുനില്‍ ഛേത്രി എന്ന നായകന്റെ കാല്‍ക്കരുത്ത് കൂടിയുണ്ട്.
2005 ല്‍ പാകിസ്താനെതിരായ സൗഹൃദ മത്സരത്തിലാണ് ഛേത്രിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം
രാജ്യത്തിനായി 142 മത്സരങ്ങളില്‍ ഛേത്രി ബൂട്ടുകെട്ടി, മറ്റൊരു ഇന്ത്യന്‍ താരവും 100 മത്സരങ്ങള്‍ പോലും ദേശീയ ടീമിനായി കളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയുടെ ഗോളടിയന്ത്രം
ഇന്ത്യയ്ക്കായി 92 അന്താരാഷ്ട്ര ഗോളുകള്‍ നേടിയ ഛേത്രി റെക്കോര്‍ഡ് ഗോള്‍ സ്‌കോററാണ്.
പുരുഷ രാജ്യാന്തര ഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ഗോള്‍ സ്‌കോററാണ് ഛേത്രി. സജീവ കളിക്കാരില്‍ മൂന്നാമതാണ് അദ്ദേഹത്തിന്റെ സ്ഥാനം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ(109), ലയണല്‍ മെസി (103) എന്നിവരാണ് താരത്തിന്റെ മുന്നില്‍
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ നേടിയ താരം. താജിക്കിസ്ഥാന്‍, പാകിസ്താന്‍, വിയറ്റ്‌നാം, ചൈനീസ് തായ്‌പേയ് എന്നിവര്‍ക്കെതിരെയായി നാല് തവണ ഹാട്രിക് നേടി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരം. 135 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഐഎസ്എല്ലില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ താരം
2015 സീസണില്‍ മുംബൈ സിറ്റിക്കായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് അദ്ദേഹം റെക്കോര്‍ഡിട്ടത്.