മഴവില്‍ ഫ്രീകിക്കിലൂടെ എണ്ണൂറാം ഗോള്‍; റെക്കോര്‍ഡ് നേട്ടത്തില്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മെസിയും

വെബ് ഡെസ്ക്

പ്രൊഫഷണല്‍ കരിയറില്‍ 800 ഗോള്‍ നേട്ടം തികച്ച് ലയണല്‍ മെസി

800 ഗോളുകള്‍ തികയ്ക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് മെസി കീഴടക്കിയത്

828 ഗോളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 805 ഗോളുമായി ജോസഫ് ബിക്കനുമാണ് മെസിക്ക് മുന്നിൽ

ഖത്തര്‍ ലോകകപ്പ് ജയത്തിനുശേഷം അര്‍ജന്‌റീന ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിലാണ് മെസി റെക്കോര്‍ഡിലേക്കുള്ള ഗോള്‍വല കുലുക്കിയത്

സ്വന്തം തട്ടകത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ പനാമയ്‌ക്കെതിരെ അടിച്ച മഴവില്‍ ഫ്രീകിക്കിലൂടെയാണ് 800 ഗോള്‍ എന്ന സ്വപ്‌ന നേട്ടം മെസി കാല്‍ക്കീഴിലാക്കിയത്

അര്‍ജന്റീനയുടെ എക്കാലത്തേയും വലിയ ഗോള്‍വേട്ടക്കാരൻ നീലക്കുപ്പായത്തിലെ 99-ാം ഗോളാണ് പനാമയ്‌ക്കെതിരെ നേടിയത്

എതിരില്ലാത്ത രണ്ട് ഗോളിനാണു നീലപ്പട പനാമയെ പരാജയപ്പെടുത്തിയത്. തിയാഗോ അല്‍മാഡയുടേതായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോള്‍

അല്‍മാഡോയുടെ ഗോളിന് പിന്നിലും മെസിയായിരുന്നു. മെസി എടുത്ത ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി തിരിച്ചെത്തുകയും അല്‍മാഡ അത് ലക്ഷ്യത്തിലെത്തിക്കുകയുമായിരുന്നു