ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിലയേറിയ താരങ്ങൾ

വെബ് ഡെസ്ക്

6. മുഹമ്മദ് സല ( പ്രതിഫലം- 3,21,51,763rs )

2017 മുതൽ ലിവർപൂളിനായി കളിക്കുന്ന താരം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ലിവർപൂളിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാര ജേതാവാണ്. 186 മത്സരങ്ങളിൽ നിന്ന് 120 ഗോളുകളാണ് താരം നേടിയിരിക്കുന്നത്.

മുഹമ്മദ് സല

5. ജേഡന്‍ സാഞ്ചോ ( പ്രതിഫലം- 3,21,51,763rs )

ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ട് ടീം അംഗം. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ പതിനൊന്നിലെ സ്ഥിര സാന്നിധ്യമാണ് യുവ ഇംഗ്ലണ്ട് താരം.

ജേഡന്‍ സാഞ്ചോ

4. ഡേവിഡ് ഡി ഗിയ ( പ്രതിഫലം- 3,44,43,557.32rs )

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ വലയ്ക്ക് മുന്നിലെ വിശ്വസ്തനാണ് ഡേവിഡ് ഡി ഗിയ. 2011 മുതൽ  മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരം ഏഴ് കിരീടങ്ങളിൽ യൂണൈറ്റഡിനൊപ്പം പങ്കാളികളായി.

ഡേവിഡ് ഡി ഗിയ

3. എര്‍ലിങ് ഹാലണ്ട്

( പ്രതിഫലം- 3,44,43,557.32rs )

ഇതിനോടകം കളിച്ച ലീഗുകളിലെല്ലാം മികവ് തെളിയിച്ച ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും വരവറിയിച്ചു കഴിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ഹാട്രിക്ക് അടക്കം പത്ത് ഗോളുകള്‍ ഇതുവരെ നേടിയിട്ടുണ്ട് നോര്‍വേ താരം.

എര്‍ലിങ് ഹാലണ്ട്

2. കെവിൻ ഡി ബ്രൂയിൻ

( പ്രതിഫലം- 3,67,39,794.47rs)

മാഞ്ചസ്റ്റർ സിറ്റിയുടെയും ബെൽജിയം ടീമിന്റെയും കുന്തമുനയാണ് ഈ 31 കാരൻ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നാലു തവണ സിറ്റിയെ ജേതാക്കളാക്കിയതിൽ പ്രധാനിയാണ് കെവിൻ ഡി ബ്രൂയിൻ.

കെവിൻ ഡി ബ്രൂയിൻ

1. ക്രിസ്റ്റ്യാനോ റൊണാൾഡോ

( പ്രതിഫലം-4,73,00,499.45rs)

ലോക ഫുട്ബോളിലെ മഹാരഥന്മാരിൽ ഒരാളായ പോര്‍ച്ചുഗീസ് സൂപ്പർ താരം 32 കിരീടങ്ങളാണ് ഇതുവരെ ക്ലബ്ബിനും രാജ്യത്തിനുമായി സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് വട്ടം ബാലൺ ഡി ഓർ പുരസ്‌കാരവും നേടി.

ക്രിസ്റ്റ്യാനോ റൊണാൾഡോ