വെബ് ഡെസ്ക്
പാരീസ് ഒളിമ്പിക്‌സില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ ചില സുപ്രധാന താരങ്ങള്‍ക്ക് കായിക മാമാങ്കം നഷ്ടമായിട്ടുണ്ട്
രവി കുമാർ ദഹിയ
ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാറിന് ട്രയല്‍സില്‍ തിരിച്ചടി നേരിട്ടതാണ് പാരീസ് ടിക്കറ്റ് നഷ്ടമാകാനുള്ള കാരണം.
പർവീൻ ഹൂഡ
പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ താരമാണ് ബോക്സറായ പർവീൻ ഹൂഡ. എന്നാല്‍ അന്താരാഷ്ട്ര ടെസ്റ്റിങ് ഏജൻസിയുടെ സസ്പെൻഷൻ ലഭിച്ചതിനാല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനാകില്ല
എം ശ്രീശങ്കർ
പാരീസിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ലോങ് ജമ്പ് താരവും മലയാളിയുമായ ശ്രീശങ്കർ. പരുക്കാണ് താരത്തിന് തിരിച്ചടിയായത്
വനിത ഹോക്കി ടീം
ഒളിമ്പിക്സ് യോഗ്യത മത്സരത്തില്‍ ജപ്പാനോട് പരാജയപ്പെട്ടതായിരുന്നു വനിത ഹോക്കി ടീമിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത്
നീതു ഖംഗാസ്
ബോക്സിങ്ങില്‍ ലോക ചാമ്പ്യൻ കൂടിയായ നീതു 48 കിലോ ഗ്രാം വിഭാഗത്തില്‍ നിന്ന് 54ലേക്ക് ചുവടുമാറ്റുകയും ട്രയല്‍സില്‍ പരാജയപ്പെടുകയുമായിരുന്നു
ബജ്‌രംഗ് പൂനിയ
ടോക്കിയോയില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ ജേതാവുകൂടിയ ബജ്‌രംഗിന് നാഡയുടെ സസ്പെൻഷൻ ലഭിച്ചു. ട്രയല്‍സ് താണ്ടാനും ബജ്‌രംഗിനായില്ല
ഭവാനി ദേവി
ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യൻ ഫെൻസറാണ് ഭവാനി ദേവി. എന്നാല്‍ ഇത്തവണത്തെ ഏഷ്യ ഓഷ്യാനിയ സോണല്‍ ക്വാളിഫയേഴ്‌സ് മറികടക്കാൻ ഭവാനിക്കായില്ല
എല്‍ദോസ് പോള്‍
ട്രിപ്പിള്‍ ജമ്പറായ എല്‍ദോസിനും പരുക്കാണ് തിരിച്ചടിയായത്