വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയ മിര്‍സ

വെബ് ഡെസ്ക്

ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കും. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സ്ഡ് ഡബിള്‍സ് കളിക്കും

2022 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു

2003ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ചു

മൂന്ന് വീതം വനിതാ ഡബിള്‍സ് മിക്‌സഡ് ഡബിള്‍സ് അടക്കം കരിയറില്‍ ഇതുവരെ നേടിയത് ആറ് മേജര്‍ കിരീടങ്ങള്‍

2007 ല്‍ ലോക ടെന്നീസ് റാങ്കിങ്ങില്‍ 27ാം സ്ഥാനത്തെത്തി

സിംഗിള്‍സ് ലോക റാങ്കിങ്ങില്‍ ആദ്യ 100ല്‍ എത്തിയിട്ടുള്ള ഏക ഇന്ത്യക്കാരിയാണ്

2013 ലാണ് സിംഗിള്‍സില്‍ നിന്ന് വിരമിക്കുന്നത്

2015 ല്‍ വുമണ്‍സ് ടെന്നീസ് അസോസിയേഷന്‍ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതായി

എടിപി റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഏക ഇന്ത്യക്കാരി

വിംബിള്‍ഡണ്ണിലും യുഎസ് ഓപ്പണിലും സാനിയ സഖ്യം കിരീടം ചൂടി

2016ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും കിരീടം ചൂടാന്‍ സാനിയയുടെ ടീമിന് സാധിച്ചു

സിംഗിള്‍സില്‍ ഒരു കിരീടം മാത്രം നേടിയ സാനിയ വനിതാ ഡബിള്‍സില്‍ വാരിക്കൂട്ടിയത് 42 കിരീടങ്ങളാണ്