വെബ് ഡെസ്ക്
15കെ സ്മാർട്ഫോണുകളാണ് മിക്കപ്പോഴും വിപണി കീഴടക്കുന്നത്. കുറഞ്ഞ വിലയിൽ പ്രകടനത്തിലും പുറംമേനിയിലും വിട്ടുവീഴ്ച ചെയ്യാതെയാണ് പല കമ്പനികളും ബജറ്റ് സ്മാർട്ഫോണുകൾ അവതരിപ്പിക്കുന്നത്
15,000 രൂപയിൽ താഴെ വിലയുള്ള രാജ്യത്തെ മികച്ച ബജറ്റ് സ്മാർട്ഫോണുകൾ പരിചയപ്പെടാം
ഷവോമി റെഡ്മി 12 5ജി
5000mAh ഫാസ്റ്റ് ചാർജിങ് ബാറ്ററിയും ഒക്ടകോർ സ്നാപ്ഡ്രാഗൺ 4 ജൻ 2 പ്രോസസറുമാണ് ഈ ഫോണിന്റെ പ്രതേകത. 50 എംപി ഡ്യുവൽ റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 11,999 രൂപയാണ് വില
മോട്ടോ ജി54
8 ജിബി റാം, മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7020 ചിപ്സെറ്റ് ആണ് ഈ ഫോണിനുള്ളത്. 6000mAh ഫാസ്റ്റ് ചാർജിങ് ബാറ്ററിയും 50 എംപി, 8 എംപി ഡ്യുവൽ ബാക്ക് ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നതാണ് മോട്ടോ ജി54. വില 13,999 രൂപ
റിയൽമി 11എക്സ് 5ജി
6 ജിബി റാം, മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 6100+ ചിപ്സെറ്റ്, 64 എംപി ഡ്യുവൽ റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, 5000mAh ഫാസ്റ്റ് ചാർജിങ് ബാറ്ററി എന്നിവയാണ് പ്രതേകതകൾ. 13,499 രൂപയാണ് വില
പോക്കോ എം6 പ്രൊ 5ജി
9,999 രൂപയാണ് ഈ ഫോണിന്റെ വില. 4 ജിബി റാം, 50 എംപി ഡ്യുവൽ റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, ഒക്ടകോർ സ്നാപ്ഡ്രാഗൺ 4 ജൻ 2 പ്രോസസറുമാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 5000mAh ആണ് ബാറ്ററി ലൈഫ്
വിവോ ടി2എക്സ്
4 ജിബി റാം, മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 6020 ചിപ്സെറ്റ്, 50 എംപി ഡ്യുവൽ റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ, 5000mAh ഫാസ്റ്റ് ചാർജിങ് ബാറ്ററി എന്നിവയാണ് പ്രതേകതകൾ. 11,999 രൂപയാണ് വില
ഐടെൽ എസ് 23 പ്ലസ്
പ്രീമിയം മോഡൽ 3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 50 എംപി ഡ്യുവൽ റിയർ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, യൂണിസോക് ടി616 ചിപ്സെറ്റ്, 5000mAh ഫാസ്റ്റ് ചാർജിങ് ബാറ്ററി എന്നിവയാണ് പ്രതേകതകൾ. വില 13,999 രൂപ
റിയൽമി നാർസോ 60 5ജി
മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 6020 ചിപ്സെറ്റ്, 5000mAh ഫാസ്റ്റ് ചാർജിങ് ബാറ്ററി, 64 എംപി ഡ്യുവൽ റിയർ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രതേകതകൾ. 14,999 രൂപയാണ് വില
സാംസങ് ഗാലക്സി എ14 5ജി
സാംസങ് എക്സിനോസ് 1330 ചിപ്സെറ്, 50 എംപി ട്രിപ്പിൾ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 5000mAh ഫാസ്റ്റ് ചാർജിങ് ബാറ്ററി. 14,449 രൂപയാണ് വില
സാംസങ് ഗാലക്സി എം14
സാംസങ് എക്സിനോസ് 1330 ചിപ്സെറ്, 6000mAh ഫാസ്റ്റ് ചാർജിങ് ബാറ്ററി, 50 എംപി ട്രിപ്പിൾ ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ. വില 11,990 രൂപ