യുപിഐ ഇടപാടുകള്‍ നടത്തുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ ജനപ്രിയ പണമിടപാട് സംവിധാനമായി മാറിയിരിക്കുകയാണ് യുപിഐ.

പണമിടപാട് വളരെ എളുപ്പത്തില്‍ നടത്താന്‍ കഴിയുമെങ്കിലും ട്രാൻസാക്ഷനിൽ സംഭവിക്കുന്ന ചെറിയ തെറ്റുകള്‍ പോലും നിങ്ങളുടെ പണം നഷ്ടപ്പെടാൻ കാരണമാകും. ഇക്കാര്യങ്ങളില്‍ തെറ്റ് പറ്റാതിരിക്കാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

പിന്‍ നമ്പര്‍ ഒരു കാരണവശാലും മറ്റൊരാളുമായി പങ്കുവയ്ക്കരുത്

BHIM, PhonePe, GooglePay, Paytm പോലുള്ള അംഗീകൃത ആപ്പുകള്‍ മാത്രം ട്രാന്‍സാക്ഷനായി ഉപയോഗിക്കുക

പണം കൈമാറുമ്പോള്‍ അത് ഏത് UPI ID അല്ലെങ്കില്‍ VPA ID ആണെന്ന് പരിശോധിച്ച്, യഥാര്‍ഥ അക്കൗണ്ടിലേക്ക് തന്നെയാണോ അയക്കുന്നതെന്ന് ഉറപ്പാക്കണം.

സ്‌ക്രീന്‍ ഷെയറിങ് അല്ലെങ്കില്‍ റെക്കോര്‍ഡിങ് ആപ്പുകള്‍ക്ക് UPI ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക

വിദൂര ഇടപാടുകള്‍ നടത്തുമ്പോള്‍ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നയാളുടെ UPI ഐഡി ആവശ്യപ്പെടുക അല്ലെങ്കില്‍ പേയ്‌മെന്റുകള്‍ക്കായി QR കോഡുകള്‍ ഉപയോഗിക്കുക

തിരക്ക് പിടിച്ച് ട്രാന്‍സാക്ഷന്‍ നടത്തരുത്. കൃത്യമായ നെറ്റവര്‍ക്ക് സൗകര്യം ഉറപ്പുവരുത്തുക

ഇടയ്ക്കിടക്ക് ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉറപ്പാക്കുക, ട്രാന്‍സാക്ഷന്‍ കൃത്യമായി നടന്നില്ലെങ്കിലോ പറ്റിക്കപ്പെട്ടാലോ വേഗത്തില്‍ മനസിലാക്കാന്‍ ഇത് സഹായിക്കും