ഗൂഗിള്‍ ഡ്രൈവില്‍ സ്റ്റോറേജ് പ്രശ്‌നമോ? പരിഹരിക്കാം

വെബ് ഡെസ്ക്

എല്ലാ സുരക്ഷിതമായി സേവ് ചെയ്യാനാകുമെന്നതാണ് ഗൂഗിള്‍ ഡ്രൈവിന്റെ പ്രത്യേകത. എന്നാല്‍ ഗൂഗിള്‍ ഡ്രൈവിലും സ്‌പേസില്ലാത്ത അവസ്ഥയുണ്ടോ ?

ജി മെയില്‍, ഫോട്ടോകള്‍, ഡോക്യുമെന്റുകളും സൂക്ഷിക്കാം എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ഗൂഗിള്‍ ഡ്രൈവ് ഉറപ്പു നല്‍കുന്നത്

എങ്ങനെ ഗൂഗിള്‍ ഡ്രൈവില്‍ സ്‌പേസ് ഉണ്ടാക്കാമെന്ന് പരിശോധിക്കാം

ആദ്യമായി ഏത് ഡാറ്റയാണ് അല്ലെങ്കില്‍ ഏത് സേവനമാണ് കൂടുതല്‍ സ്‌പേസ് ആവശ്യപ്പെടുന്നതെന്ന് മനസിലാക്കുക.

ഗൂഗിള്‍ ഡ്രൈവില്‍ നിന്നും എന്തെങ്കിലും ഡിലീറ്റ് ചെയ്യുമ്പോള്‍ അത് ട്രാഷ് ഫോള്‍ഡറില്‍ സംഭരിക്കപ്പെടാറുണ്ട് .അത് 30 ദിവസം നിലനില്‍ക്കുകയും ചെയ്യും. അത് ഡിലീറ്റ് ചെയ്യുക

നിങ്ങള്‍ക്ക് ഗൂഗിള്‍ മീറ്റ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ അതും ഡ്രൈവ് സൂക്ഷിക്കുന്നുണ്ടാകും. റെക്കോര്‍ഡിന്റെ ഉപയോഗം പൂര്‍ത്തിയായ ശേഷം ഇത് ഡിലീറ്റ് ചെയ്യാവുന്നതാണ്.

അറ്റാച്ച്‌മെന്റുകളുള്ള ജിമെയിലുകള്‍ ഡിലീറ്റ് ചെയ്യുന്നത് കൂടുതല്‍ സ്‌പേസ് ഉണ്ടാക്കാന്‍ സഹായിക്കും.

ഗാലറിയിലുള്ള ഫോട്ടോകള്‍ ബാക്ക് അപ്പ് ചെയ്യാനാണ് ഗൂഗിള്‍ ഫോട്ടോസ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ഓര്‍മകളായി ഫോട്ടോ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ വീഡിയോ ബാക്കപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുക.

കാര്യമായ സ്‌പേസ് ആവശ്യമുള്ള ഫയലുകള്‍ ZIP അല്ലെങ്കില്‍ RRR ആര്‍ക്കൈവുകളിലേക്ക് കംപ്രസ് ചെയ്യാവുന്നതാണ് .

നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് ഇതിനകം നിറഞ്ഞിട്ടുണ്ടെങ്കില്‍, ഡ്രൈവില്‍ സംഭരിച്ചിരിക്കുന്ന അനാവശ്യ ഡാറ്റ ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഗൂഗിളിലെ ഒരു ബില്‍റ്റ് ഇന്‍ ടൂള്‍ ഉപയോഗപ്പെടുത്താം. http//one.google.com/1/storage എന്ന ലിങ്കിലേക്ക് പ്രവേശിച്ച് ആവശ്യമില്ലാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്

മറ്റൊരാളുമായോ അല്ലെങ്കില്‍ ഒന്നിലധികം പേരുമായോ ഗൂഗിള്‍ ഡ്രൈവ് പങ്കിടുമ്പോള്‍ കൂടുതല്‍ സ്‌പേസ് അവര്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കുക. അങ്ങനെയെങ്കില്‍ സ്‌റ്റോറേജ് സ്‌പേസ് ലഭിക്കുന്നതിനായി ചില ഡേറ്റകള്‍ നീക്കം ചെയ്യാന്‍ അവരോട് ആവശ്യപ്പെടുക