നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് ബാധയുണ്ടോ? കണ്ടെത്താൻ വഴികളുണ്ട്

വെബ് ഡെസ്ക്

വൈറസ് ബാധ കമ്പ്യൂട്ടർ പ്രവർത്തനത്തെ മന്ദഗതിയിലാകും. ഫയലുകൾ നഷ്ടമാകുക, വ്യക്തിഗത വിവരങ്ങൾ ചോരുക തുടങ്ങി ഗുരുതരമായ പല പ്രശ്നങ്ങൾക്കും കാരണമാകും. ഇമെയിൽ അറ്റാച്ച്‌മെന്റുകൾ, ചില സോഫ്‌റ്റ്‌വെയർ ഡൗൺലോഡുകൾ, ചില വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത് എന്നിങ്ങനെ പല മാർഗങ്ങൾ വഴി വൈറസുകൾ കമ്പ്യൂട്ടറിനുള്ളിൽ പ്രവേശിക്കും

കമ്പ്യൂട്ടറിലെ വൈറസ് ബാധ എങ്ങനെ തിരിച്ചറിയാം?

ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലെ ബഗ് കാരണമോ ചില ഹാർഡ്‌വെയർ തെറ്റായി പോയതു കൊണ്ടോ, കമ്പ്യൂട്ടറിന്റെ വേഗത കുറയാൻ സാധ്യതയുണ്ട്. ബൂട്ട് സ്പീഡ്, ആപ്പുകൾ, സോഫ്‌റ്റ്‌വെയറുകൾ എന്നിവ തുറക്കാൻ പതിവിനെക്കാൾ ഏറെ സമയമെടുക്കുക, സിസ്റ്റം മന്ദഗതിയിൽ പ്രവർത്തിക്കുക എന്നിവ വൈറസിനെ സൂചിപ്പിക്കുന്നു

അസാധാരണമായ രീതിയിലുള്ള പ്രവർത്തനം

ഓട്ടോമാറ്റിക് ആയി സിസ്റ്റം ഷട്ട്ഡൗൺ ആകുക, സ്വയം റീസ്റ്റാർട്ടാവുക, ഒന്നും ചെയ്യാതെ തന്നെ ആപ്പുകൾ തനിയെ ക്ലോസ് ആകുകയും ഓപ്പൺ ആകുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണം

അനാവശ്യ പോപ്പ് അപ്പുകളും പരസ്യങ്ങളും

വൈറസുകളും മാൽവയറുകളും സിസ്റ്റത്തിൽ കയറി കൂടാനുള്ള പ്രധാന വഴികൾ ഇന്റർനെറ്റ് പരസ്യങ്ങളും സോഫ്റ്റ്‌വെയറുകളുമാണ്. എന്തെങ്കിലും ഇൻസ്റ്റാൾ ചെയ്യുകയും, പിന്നീട് ബ്രൗസ് ചെയ്യുമ്പോഴെല്ലാം അനാവശ്യമായ പരസ്യങ്ങളോ പോപ്പ് അപ്പുകളോ കാണുന്നതാണ് മറ്റൊരു ലക്ഷണം.

ഫോൾഡറുകളിൽ നിന്ന് ഫയലുകൾ കാണാതാകുക

സിസ്റ്റത്തിൽ സൂക്ഷിച്ച ഫയലുകളും ഡോക്യുമെന്റുകളും കാണാതെയാകുക, പിന്നീട് കണ്ടെത്താൻ ശ്രമിച്ചാലും നഷ്ടപ്പെട്ടതായി മനസിലാകുക- തുടർച്ചയായി ഇങ്ങനെ സംഭവിച്ചാൽ കമ്പ്യൂട്ടറിൽ വൈറസ് ബാധിച്ചതായി മനസിലാക്കാം

തുടർച്ചയായുണ്ടാകുന്ന സിസ്റ്റം ക്രാഷുകളും എറർ മെസേജുകളും

നിങ്ങളുടെ കമ്പ്യൂട്ടർ ക്രാഷ് ആകുകയോ പതിവിലും കൂടുതൽ എറർ മെസേജുകൾ കാണിക്കുകയോ ചെയ്താൽ. ഈ പ്രോഗ്രാമുകൾ കമ്പ്യൂട്ടറിനെ അസ്ഥിരമാക്കാൻ സാധ്യതയുണ്ട്.

വെബ് ബ്രൗസർ ടൂൾബാർ പോലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു പുതിയ ആപ്ലിക്കേഷനോ, ബ്രൗസറിലേക്ക് ഒരു പുതിയ വെബ് ടൂൾബാറോ ചേർക്കപ്പെടുകയോ, ബ്രൗസറിൽ നിങ്ങളുടെ ഡിഫോൾട്ട് സെർച്ചായി ഒരു പുതിയ റാൻഡം സെർച്ച് പേജ് സജ്ജീകരിക്കപ്പെട്ടാൽ.

ഫോൾഡറിനുള്ളിലെ ഡ്യൂപ്ലിക്കേറ്റ് ഫോൾഡർ

കമ്പ്യൂട്ടറുകളിൽ കാണപ്പെടുന്ന സാധാരണമായ വൈറസുകളിലൊന്നാണ് ഫോൾഡറിനുള്ളിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ഫോൾഡർ സൃഷ്ടിക്കുന്നത്. ഡിലീറ്റ് ചെയ്ത് കഴിഞ്ഞാലും ഇത് വീണ്ടും പ്രത്യക്ഷപ്പെടും.

സിപിയുവിന്റെ അമിത ഉപയോഗം

വൈറസുകൾ ഉപയോഗിക്കുന്നത് ഡാറ്റകൾ മോഷ്ടിക്കാനോ, ശേഖരിക്കാനോ വേണ്ടിയാണ്. സിസ്റ്റത്തിൽ വൈറസ് ബാധയുണ്ടായാൽ സാധാരണയിലും കൂടുതൽ സമയം സിപിയു പ്രവർത്തിക്കുന്നു.

ഇന്റർനെറ്റ് ഉപയോഗത്തിന്റെ വർധന

സിപിയുവിന്റെ ഉപയോഗം പോലെ തന്നെ ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നതും വൈറസ് ബാധ ലക്ഷണമാണ്. മാൽവയർ, വൈറസ് എന്നിവ വഴി ഡാറ്റകൾ ശേഖരിക്കപ്പെടുകയും ഫിഷിങ് നടത്തുകയും ശേഖരിച്ച ഡേറ്റ ഇന്റർനെറ്റ് വഴി ലിങ്ക് ചെയ്‌ത സെർവറിലേക്ക് അയക്കുകയും ചെയ്യും. അത് വഴി ഉപകരണത്തിന്റെ ഇന്റർനെറ്റ് ഉപയോഗം വർധിക്കും.