ഗൂഗിള്‍ പേ പണിമുടക്കിയോ? പരിഹാരമുണ്ട്...

വെബ് ഡെസ്ക്

ഗൂഗിള്‍ പേ പണിമുടക്കിയതുകൊണ്ട് നിരവധി പേർക്ക് പലതവണ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ടാകും.

നെറ്റ് വര്‍ക്ക് തകരാറുകള്‍ കാരണം അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ലഭിക്കേണ്ട അക്കൗണ്ടിലേക്ക് പണം എത്താതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടാകാറുണ്ടല്ലോ.

നഷ്ടമാകുന്ന പണം മൂന്ന് മുതല്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ ബാങ്ക് അക്കൗണ്ടിലെത്താറുണ്ട്. ഇങ്ങനെ പണം തിരികെ കിട്ടാതെ വന്നാല്‍ എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല.

ഗൂഗിള്‍ പേയുടെ കസ്റ്റമര്‍ സര്‍വീസിനെ ചാറ്റ് വഴി ബന്ധപ്പെടേണ്ടത് എങ്ങനെ?

പ്രൊഫൈല്‍ പിക്ച്ചര്‍> സെറ്റിങ്‌സ്> ഹെല്‍പ് ആന്‍ഡ് ഫീഡ്ബാക്ക്> ഗെറ്റ് ഹെല്‍പ്> കോണ്‍ടാക്ട് സപ്പോര്‍ട്ട്> കോണ്‍ടാക്ട് അസ്

തുടര്‍ന്നുവരുന്ന ഓപ്ഷനുകളില്‍ നിന്ന് കൃത്യമായ പ്രശ്‌നം എന്താണെന്നുള്ളത് തിരഞ്ഞെടുക്കുക. അടുത്ത പേജില്‍ ചാറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ഒരു കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവുമായി നിങ്ങളെ ബന്ധപ്പെടുത്തുകയും പ്രശ്‌നം എന്താണെന്ന് ചാറ്റിലൂടെ വിശദീകരിക്കുകയും ചെയ്യാം.

പ്രക്രിയ പൂര്‍ണമായി കഴിഞ്ഞാല്‍ ഒരു ഇമെയില്‍ ലഭിക്കുന്നതാണ്. എത്ര ദിവസത്തിനുള്ളില്‍ പണം തിരികെ ലഭിക്കുമെന്ന് അതില്‍ വ്യക്തമാക്കും.