ആധാറിലെ വിവരങ്ങൾ വീട്ടിലിരുന്ന് സൗജന്യമായി പുതുക്കാം; പൂർണവിവരമറിയാം

വെബ് ഡെസ്ക്

ആധാറിലെ വിവരങ്ങൾ എങ്ങനെ പുതുക്കാം? പലർക്കും അക്ഷയ സെന്ററുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വീട്ടിലിരുന്ന് സൗജന്യമായി പുതുക്കാം. ഓൺലൈന്‍ സൈറ്റിലൂടെ ആധാർ അപ്ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ

ആധാർ പോർട്ടലിൽ പ്രവേശിക്കുക

ആധാർ സെൽഫ്-സർവിസ് പോർട്ടലിൽ (https://uidai.gov.in/) ലോഗ് ഇൻ ചെയുക

ആധാർ നമ്പർ, ക്യാപ്ച കോഡ്, ഒടിപി എന്നിവ ഉപയോഗിച്ചാൽ ലോഗിൻ ചെയ്യാം. ഒടിപി ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലായിരിക്കും വരിക

ലോഗിൻ ചെയ്ത ശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് സെക്ഷൻ തുറക്കുക. നിലവിലെ വിവരങ്ങള്‍ പരിശോധിക്കുക

രേഖകൾ അപ്‌ലോഡ് ചെയുക

ഡ്രോപ്പ്-ഡൗൺ മെനുവിൽനിന്ന് ഉചിതമായ രേഖ തിരഞ്ഞെടുക്കുക. സ്ഥിരീകരണത്തിനായി യഥാർത്ഥ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക

അപ്ഡേറ്റ് ട്രാക്ക് ചെയ്യുക

പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചശേഷം സേവന അപേക്ഷ നമ്പർ (SRN) ലഭിക്കും. നിങ്ങളുടെ അപ്‌ഡേറ്റിൻ്റെ പുരോഗതി ട്രാക്ക് ചെയ്യുന്നതിന് ഈ നമ്പർ സൂക്ഷിക്കുക

10 വർഷമായി നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഈ ഓൺലൈൻ സേവനം സൗജന്യമാണ്

പേര്, മൊബൈൽ നമ്പർ അല്ലെങ്കിൽ ഫോട്ടോ പോലുള്ള വിശദാംശങ്ങളാണ് അപ്‌ഡേറ്റ് ചെയ്യേണ്ടതെങ്കിൽ UIDAI-അധികൃത കേന്ദ്രം നേരിട്ട് സന്ദർശിക്കണം

ഓൺലൈനിൽ ചെയ്യാൻ കഴിയാത്ത അപ്ഡേറ്റുകൾ UIDAI-അധികൃത കേന്ദ്രത്തിൽനിന്ന് ചെയ്യാവുന്നതാണ്