വെബ് ഡെസ്ക്
കൗതുകത്തിനും പെട്ടെന്ന് ഓര്‍ത്തിരിക്കാനും വേണ്ടി ടിവി ഷോകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും പേരുകള്‍ പാസ്‍വേഡ് ആക്കുന്നവരാണ് നമ്മളില്‍ ഭൂരുഭാഗം പേരും. എന്നാല്‍, ഇത്തരം പാസ്‌വേഡുകളില്‍ വലിയ അപകടം പതിയിരിപ്പുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം
നമുക്ക് സുരക്ഷിതമെന്ന് തോന്നുന്ന പാസ്‌വേഡുകള്‍ ഹാക്കര്‍മാര്‍ക്ക് വേഗത്തില്‍ ഹാക്ക് ചെയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പേയ്‌മെന്റ് കമ്പനിയായ ഡോജോയാണ് ഇതു സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിളിപ്പേരുകള്‍
ഒരാളോടുള്ള അതിയായ സ്നേഹം പ്രകടിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന വിളിപ്പേരുകള്‍ (nickname) ആണ് ഹാക്ക് ചെയ്യപ്പെട്ടതിലധികവും
ടിവി ഷോകളിലെ കഥാപാത്രങ്ങള്‍
മറ്റൊരു അപകടം വിളിച്ചുവരുത്തുന്ന പാസ്‌വേഡാണ് ടിവി ഷോകളിലെ കഥാപാത്രങ്ങളുടെ പേരുകള്‍
ടിവി ഷോകള്‍
ടിവി ഷോ കഥാപാത്രങ്ങള്‍ മാത്രമല്ല, ടിവി ഷോകളുടെ പേരുകളും രഹസ്യകോഡാക്കുന്നത് അപകടം വിളിച്ചു വരുത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍
നിറങ്ങള്‍
ചിലര്‍ ഒരു കൗതുകത്തിനു വേണ്ടി നിറങ്ങള്‍ നിറങ്ങള്‍ പാസ്‌വേര്‍ഡ് ആക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, ഇത്തരം പാസ്‌വേഡുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നാണ് വിലയിരുത്തപ്പെടുന്നത്
ഫാഷന്‍ ബ്രാന്‍ഡുകൾ
ഫാഷന്‍ ബ്രന്‍ഡുകള്‍ പാസ്‌വേഡുകള്‍ ആക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. എന്നാല്‍ നമ്മുടെ ഈ ഇഷ്ട പാസ്‍വേഡുകള്‍ ഹാക്കർമാര്‍ക്ക് എളുപ്പത്തില്‍ ഹാക്ക് ചെയ്യാനാകും
നഗരങ്ങള്‍
ഇഷ്ടപ്പെട്ട നഗരങ്ങളും ചിലര്‍ പാസ്‌വേഡുകളാക്കാറുണ്ട്. ഇതും ഹാക്ക് ചെയ്യാൻ എളുപ്പമാണ്
രാജ്യങ്ങള്‍
രാജ്യങ്ങളുടെ പേരുകള്‍ പാസ്‌വേഡ് ആക്കുന്നത് അപകടം വിളിച്ചുവരുത്തും
സിനിമകൾ
ഹാക്കർമാർക്ക് സിനിമയുടെ പേരുകളുള്ള പാസ്‌വേഡുകൾ ഊഹിക്കാൻ കഴിയും, അതിനാൽ അവ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം
കാർ ബ്രാന്‍ഡുകള്‍
ഹാക്കര്‍മാര്‍ക്ക് പെട്ടെന്ന് ഹാക്ക് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു വിഭാഗമാണ് കാറുകളുടെ ബ്രാന്‍ഡ് നെയ്മുകള്‍
വളര്‍ത്തുമൃഗങ്ങളുടെ പേരുകള്‍
പാസ്‌വേഡായി ഉപയോഗിക്കാന്‍ ഒട്ടും പാടില്ലാത്ത ഒന്നാണ് വളര്‍ത്തുമൃഗങ്ങളുടെ പേരുകള്‍. ഇത് വളരെ പെട്ടന്ന് ഹാക്ക് ചെയ്യാനാകും
സംഗീത കലാകാരന്മാര്‍
പാസ്‌വേഡുകളിൽ ഉപയോഗിക്കാൻ പാടില്ലാത്ത മറ്റൊരു വിഭാഗം സംഗീത കലാകാരന്മാരുടെ പേരുകളാണ്
മേക്കപ്പ് ബ്രാൻഡുകൾ
മേക്കപ്പ് ബ്രാൻഡുകളും ഹാക്കർമാരുടെ പ്രിയപ്പെട്ടവയാണ്. അതിനാൽ നിങ്ങളുടെ പാസ്‌വേഡുകളിൽ അവ ഉപയോഗിക്കുന്നത് ഒഴിവാക്കണം
സാങ്കൽപ്പിക കഥാപാത്രങ്ങൾ
ഷെർലക് ഹോംസ്, ആർച്ചി, ശക്തിമാൻ തുടങ്ങിയ സാങ്കൽപ്പിക കഥാപാത്രങ്ങളുടെ പേരുകള്‍ പാസ്‌വേഡ് ആക്കിയാലും പണിക്കിട്ടും
സൂപ്പർ ഹീറോകൾ
അയൺമാൻ, ബാറ്റ്മാൻ, സൂപ്പർമാൻ, മറ്റ് സൂപ്പർഹീറോകൾ എന്നിവയും പാസ്‌വേഡുകളായി വയ്ക്കരുത്
ഫുട്ബോൾ ക്ലബ്ബുകൾ
മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ബാഴ്സലോണ, റയൽ മാഡ്രിഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മറ്റ് ജനപ്രിയ ഫുട്ബോൾ ക്ലബ്ബുകളുടെ പേരുകൾ പാസ്‌വേഡായി ഉപയോഗിച്ചാല്‍ അത് ഹാക്കിങ്ങിന് ഏറെ ഗുണം ചെയ്യും