വെബ് ഡെസ്ക്
ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളില്‍ സ്പൈവെയർ കണ്ടെത്തി ഡോ. വെബ് സുരക്ഷാ ഗവേഷകർ. ഇതില്‍ പലതും മുന്‍പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉണ്ടായിരുന്നു
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മൊത്തം 42 കോടിയിലധികം തവണ ഡൗൺലോഡ് ചെയ്തിട്ടുള്ള 101 ആൻഡ്രോയിഡ് ആപ്പുകളിലാണ് സ്പൈവെയർ കണ്ടെത്തിയത്
'SpinOk' സ്പൈവെയർ മൊഡ്യൂൾ എന്നറിയപ്പെടുന്ന ഇത് ഉപയോക്താക്കളുടെ എല്ലാ പ്രവർത്തനങ്ങളും ട്രാക്കുചെയ്യുകയും ഉപകരണങ്ങളിൽ സംഭരിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ മറ്റ് സെർവറുകളിലേക്ക് അയയ്ക്കുകയും ചെയ്യും
ഗൂഗിൾ ഈ ആപ്പുകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇതിനകം ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അവ ഉപയോക്താക്കളുടെ ഫോണുകളിൽ നിന്ന് നീക്കം ചെയ്യണം
നോയ്സ് വീഡിയോ എഡിറ്റർ (Noizz)
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പത്ത് കോടി ഡൗൺലോഡുകളാണ് നോയ്സിനുള്ളത്. എഐ സഹായത്തോടെ ഫില്‍റ്ററുകളും ഇഫക്ടുകളും ഒപ്പം ഇഷ്ടമുള്ള പാട്ടുകളും നോയ്സ് വാഗ്ദാനം ചെയ്തിരുന്നു
സപ്യ- ഫയൽ ട്രാൻസ്ഫർ, ഷെയർ (Zapya)
വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് എളുപ്പത്തില്‍ ഫയലുകള്‍ ട്രാന്‍സ്ഫർ ചെയ്യാനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. 10 കോടിയിലധികം തവണ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്
VFly: വീഡിയോ എഡിറ്റർ & വീഡിയോ മേക്കർ
അഞ്ച് കോടിയിലധികം ഡൗൺലോഡ് ചെയ്തിട്ടുള്ള വീഡിയോ എഡിറ്റിങ് ആപ്പാണ് VFly
MVBit – MV വീഡിയോ സ്റ്റാറ്റസ് മേക്കർ
ഒന്നിലധികം എഡിറ്റിംഗ് ടൂളുകൾ വാഗ്ദാനം ചെയ്യുന്ന വീഡിയോ എഡിറ്റിങ് ആപ്ലിക്കേഷന്‍
CashEM: Get Rewards
ഗെയിം കളിച്ച് കോയിൻ നേടുന്ന ആപ്പാണ് ക്യാഷ് ഇഎം. അഞ്ച് ലക്ഷം ഡൗൺലോഡുകളാണ് പ്ലേ സ്റ്റോറിൽ ഉള്ളത്
Tick: watch to earn
ഈ ആപ്പിലൂടെ വീഡിയോ കണ്ട് പ്രതിഫലം നേടാം. ഇതിനും അഞ്ച് ലക്ഷം ഡൗൺലോഡുകൾ ഉണ്ട്