വെബ് ഡെസ്ക്
നെറ്റ്‌വര്‍ക്ക്, അക്കൗണ്ടുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് വിവരങ്ങള്‍ ചോർത്തുന്നതും ചൂഷണം ചെയ്യുന്നതും സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടുന്നു
സൈബര്‍ ആക്രമണങ്ങള്‍ കൂടിവരുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള ചില മാര്‍ഗങ്ങളിതാ
സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക
ഉപകരണങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റവും ഇന്റര്‍നെറ്റ് സുരക്ഷാ സോഫ്റ്റ്‌വെയറും അപ്‌ഡേറ്റാണെന്ന് ഉറപ്പാക്കുക. അപ്‌ഡേറ്റല്ലാത്ത സിസ്റ്റം എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും
ഇന്റര്‍നെറ്റ് കണക്ഷന്‍ സുരക്ഷിതമാക്കുക
ഇന്റര്‍നെറ്റ് സുരക്ഷിതമാക്കാന്‍ ശക്തമായ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) ഉപയോഗിക്കുക. ആക്രമണങ്ങള്‍ തടയാനും ഐപി വിലാസം മറയ്ക്കാനും വിപിഎന്‍ സഹായിക്കും
ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക
ഉപകരണങ്ങളില്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സൈബര്‍ ഭീഷണികള്‍ സ്‌കാന്‍ ചെയ്യാനും കണ്ടെത്താനും നീക്കം ചെയ്യാനും ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ സഹായിക്കുന്നു
സ്പാം മെയിലുകള്‍ തുറക്കുന്നത് ഒഴിവാക്കുക
ഒരു ഉപയോക്താവ് സംശയാസ്പദമായി ലിങ്കില്‍ ക്ലിക്കുചെയ്യുമ്പോഴോ സ്പാം മെയിലുകളില്‍ അറ്റാച്ച്‌മെന്റുകള്‍ തുറക്കുമ്പോഴോ സൈബര്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സ്പാം മെയിലുകള്‍ തുറക്കുന്നത് ഒഴിവാക്കുക
ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ നിരീക്ഷിക്കുക
ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ നിരന്തരം നിരീക്ഷിക്കുക. കൂടാതെ ഒടിപികളും വ്യക്തിഗത പിന്‍ പങ്കിടുന്നതും ഒഴിവാക്കുക. അപരിചിതമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കിനെയും സൈബര്‍ അധികൃതരെയും അറിയിക്കുക