വെബ് ഡെസ്ക്
സാങ്കേതികവിദ്യ വികസിച്ചതോടെ വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ കൂടിവരികയാണ്
സമ്മാനം ലഭിച്ചെന്നും ജോലി നല്കാമെന്നുള്ള വാഗ്ദാനം നൽകിയും നിരവധി തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം വ്യാജ സന്ദേശങ്ങളെ ശ്രദ്ധിക്കണം, പ്രതേകിച്ചും യാത്രയിലായിരിക്കുമ്പോൾ
യാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക തട്ടിപ്പുകൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
പബ്ലിക് കംപ്യൂട്ടറുകൾ ഉപയോഗിച്ച പണമിടപാട് നടത്താതിരിക്കുക. യാത്രാവേളയിൽ പൊതുവിടങ്ങളിൽ നിന്നു പണമിടപാട് നടത്തുന്നത് ഓൺലൈൻ വഴി നമ്മുടെ ബാങ്കിങ് വിവരങ്ങൾ ചോർത്താനുള്ള സാധ്യതകൾ കൂട്ടുന്നു
കൂടുതൽ സുരക്ഷക്കായി 'വിപിഎൻ' ഉപയോഗം ഉറപ്പുവരുത്തുക. വിപിഎൻ നിങ്ങൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കണക്ഷനെ എൻക്രിപ്റ്റ് ചെയ്യാൻ സഹായിക്കുന്നു.
ക്രമരഹിതമായ ക്യുആർ കോഡുകളിൽ ശ്രദ്ധവേണം. പരിചയമില്ലാത്ത പ്രദേശങ്ങളിൽ അപരിചിതരായ മനുഷ്യരുമായുള്ള ക്യുആർ കോഡ് പണമിടപാട് കൂടുതലും ഒഴിവാക്കുക
വിദേശ യാത്രകളിൽ കറൺസി വിനിമയ തട്ടിപ്പുകൾ സൂക്ഷിക്കണം. പ്രാദേശിക എക്സ്ചേഞ്ച് ഓഫീസുകളിലോ തെരുവിൽ അനുകൂലമായി തോന്നുന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികളുമായോ പണം കൈമാറ്റം ചെയ്യരുത്. അംഗീകൃത കറൻസി എക്‌സ്‌ചേഞ്ച് ഓഫീസുകളോ എടിഎമ്മുകളോ ഉപയോഗിച്ച് മാത്രം ഇപ്പോഴും പണമിടപാട് നടത്തുന്നതും പണം കൈമാറ്റം ചെയ്യുന്നതുമാണ് ഉത്തമം
ഏതെങ്കിലും ഉത്പന്നങ്ങളെ കുറിച്ചുള്ള ഡിസ്‌കൗണ്ട് വാഗ്‌ദാനങ്ങളിൽ ചെന്നുപെടാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുക