ചതിക്കുഴികളാവുന്ന യുപിഐ പണമിടപാടുകള്‍; ശ്രദ്ധവേണം ഈ എട്ട് കാര്യങ്ങളില്‍

വെബ് ഡെസ്ക്

ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യുപിഐയ്ക്ക് ഇതിനോടകം തന്നെ വലിയ ആഗോള സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്

എന്നാല്‍ 2022-23 കാലയളവില്‍ രാജ്യത്ത് 95,000ത്തിലധികം യുപിഐ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍

ഗൂഗിള്‍പേ, പേടിഎം, ഫോണ്‍പേ എന്നിവയിലും മറ്റ് സാമ്പത്തിക ആപ്പുകളിലും ഉപയോക്താക്കളുടെ പണം നഷ്ടപ്പെടുത്തുന്ന എട്ട് കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണം

ക്യൂആര്‍ കോഡ് വഴിയുള്ള തട്ടിപ്പ്

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ തന്നെ യുപിഐ പിന്‍ ചോദിക്കുന്നു. പിന്‍ എന്റര്‍ ചെയ്തുകഴിഞ്ഞാന്‍ പണം ക്രെഡിറ്റ് ആവുന്നതിന് പകരം പിന്‍വലിക്കപ്പെടുന്നു. ഇത്തരത്തില്‍ ആവശ്യപ്പെടുമ്പോള്‍ പിന്‍ കൈമാറാതിരിക്കുക

ആർക്ക് കൈമാറുന്നുവെന്ന് ഉറപ്പുവരുത്തുക

പണം കൈമാറുന്ന വ്യക്തി ആരാണെന്നുള്ള കാര്യം കൃത്യമായി പരിശോധിച്ച് പണമയയ്ക്കുക. പലപ്പോഴും കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവ് അല്ലെങ്കില്‍ ബന്ധുവാണെന്നെല്ലാം പറഞ്ഞായിരിക്കും പണം ആവശ്യപ്പെടുന്നത്

കസ്റ്റമര്‍കെയര്‍ നമ്പറുകള്‍ ഉറപ്പുവരുത്തണം

കസ്റ്റമര്‍കെയര്‍ നമ്പറുകള്‍ ഗൂഗിളില്‍നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഒരു യുപിഐ ആപ്പുകളില്‍ നിന്നുള്ള കസ്റ്റമര്‍ കെയര്‍ ഓഫീസര്‍മാരും യുപിഐ അടക്കമുള്ള ബാങ്ക് ഡീറ്റെയില്‍സ് ചോദിക്കാറില്ല

യഥാസമയം പിന്‍ നമ്പർ മാറ്റണം

യുപിഐ പിന്‍ നമ്പർ മാറ്റാതെ വയ്ക്കുന്നതും തട്ടിപ്പിന് സാധ്യത വര്‍ധിപ്പിക്കും

വൈഫൈ കണക്ഷനിൽ വേണ്ട ട്രാന്‍സാക്ഷന്‍

പൊതു വൈഫൈ കണക്ഷനുകള്‍ ഉപയോഗിച്ച് യുപിഐ ട്രാന്‍സാക്ഷന്‍ നടത്തരുത്

യുപിഐ ഐ ഡി അനാവശ്യമായി കൈമാറരുത്

അനാവശ്യമായി യുപിഐ ഐ ഡി മറ്റുള്ളവര്‍ക്ക് കൈമാറുന്നതും പ്രശ്‌നമാണ്

ഒഴിവാക്കണം അജ്ഞാത ലിങ്കുകൾ

അജ്ഞാതര്‍ അയച്ച മെയിലുകളോ ലിങ്കുകളോ ക്ലിക്ക് ചെയ്യാതിരിക്കുക. അത്തരം ലിങ്കുകളില്‍ ഉള്ള മാല്‍വെയറുകള്‍ ഫോണിലെ വളരെ നിര്‍ണ്ണായകമായ വിവരങ്ങള്‍ വരെ ചോര്‍ത്താന്‍ സാധ്യതയുണ്ട്

ഈ ആപ്പുകൾ ആപ്പിലാക്കും

പെയ്‌മെന്റുകള്‍ എളുപ്പത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ആപ്പുകളില്‍ മിക്കതും പണം തട്ടുന്നവയാണ്. Teamviewer,AnyDesk,Quickshare തുടങ്ങിയ ആപ്പുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ്