വെബ് ഡെസ്ക്
ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കുക എന്നത് മിക്കവരുടെയും സ്വപ്നമാണ്. അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി ഒരുപാട് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹൈ-എൻഡ് ഫോണുകളിൽ ഐഫോണുകൾ, സാംസങ്ങിന്റെ ഫോൾഡബിൾ, പിന്നെ ചൈനീസ് ബ്രാൻഡുകളും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ 15 പ്രീമിയം സ്മാർട്ട്ഫോണുകൾ ഇതാ.
ആപ്പിൾ ഐഫോൺ 14 പ്രോ മാക്സ്
ആപ്പിളിന്റെ ഏറ്റവും വിലയേറി സ്മാർട്ട്‌ഫോൺ പട്ടികയിൽ ഒന്നാമതാണ് ഐഫോൺ 14 പ്രോ മാക്സ്. ലോകത്തിലെ ഏറ്റവും ജനപ്രിയ പ്രീമിയം ഫോണാണിത്. നെക്സ്റ്റ് ജനറേഷൻ ന്യൂറൽ എഞ്ചിനോട് കൂടിയ A16 ബയോണിക് ചിപ്‌സെറ്റാണ് ഈ സ്മാർട്ട് ഫോണിനോട് കൂടെ വരുന്നത്. അടിസ്ഥാന 128 ജിബി സ്‌റ്റോറേജ് ഓപ്ഷൻ 1,39,900 രൂപ മുതൽ വില ആരംഭിക്കുന്നു.
ഐഫോൺ 14 പ്രോ
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒഎൽഇഡി സ്‌ക്രീനുമായിട്ടാണ് ഐഫോൺ 14 പ്രോ മോഡലുകൾ വരുന്നത്. ഐഫോൺ 14 പ്രോ മാക്‌സിൽ നിന്നും അധികം വ്യത്യസ്തമല്ല ഐഫോൺ 14 പ്രോ. ഫീച്ചറുകൾ സമാനമാണ്. സ്ക്രീൻ വലുപ്പത്തിൽ മാത്രമാണ് അൽപം മാറ്റമുള്ളത്. ഐഫോൺ 14 പ്രോയുടെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ 1,29,900 രൂപയാണ് വില.
ഐഫോൺ 14
ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ പ്രീമിയം ഫോണും ഐഫോണാണ്. ഐഫോൺ 14 മൊബൈൽ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ട എഡിഷനാണ്.
ഐഫോൺ 13
മുൻ തലമുറ ഐഫോൺ 13ഉം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലേറെ വില കൊടുക്കേണ്ടി വരുന്ന പ്രോ മോഡലുകളേക്കാൾ ഇന്ത്യക്കാർ വാങ്ങാൻ ഇഷ്ടപ്പെടുന്നത് താരതമ്യേന വില കുറഞ്ഞ മോഡലായ ഐഫോൺ 13 ആണ്.
സാംസങ് ഗ്യാലക്‌സി S23 Ultra
ലോകത്തിലെ ഏറ്റവും ജനപ്രിയമായ അഞ്ചാമത്തെ പ്രീമിയം ഫോണാണ് സാംസങ് ഗ്യാലക്‌സി S23 Ultra. മുൻഗാമിയായ ഗ്യാലക്‌സി എസ് 22 അൾട്രായുമായി താരതമ്യപ്പെടുത്തുമ്പോൾ, S23 Ultra കേവലം ഒരു അപ്‌ഗ്രേഡ് പോലെ തോന്നാം. എന്നാൽ പുതിയ പരിഷ്‌ക്കരണവും ഡീറ്റെയിലിങ്ങിലെ വ്യത്യസ്തതയുമാണ് ഇതിനെ മികച്ച സ്‌മാർട്ട്‌ഫോണാക്കി മാറ്റുന്നത്.
ഐഫോൺ 14 പ്ലസ്
ഐഫോൺ എഡിഷനിൽ ഉപയോക്താക്കൾക്ക് ഏറെ ഇഷ്ടമുള്ള പ്രീമിയം സ്മാർട്ട് ഫോണാണിത്. ഐഫോൺ 14 പ്ലസിന് പ്രോ വേരിയന്റുകളെക്കാൾ വില വളരെ കുറവുമാണ്.
ഐഫോൺ 12
മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഐഫോൺ 12 വിപണിയിൽ അവതരിപ്പിച്ചതെങ്കിലും, ഇന്നും നിരവധി ആരാധകരാണ് ഈ ഹാൻഡ്സെറ്റിനുള്ളത്