ഷവോമി അൾട്രാ 13 പുറത്തിറക്കി

വെബ് ഡെസ്ക്

ഷവോമി കുടുംബത്തില്‍ നിന്നുള്ള ഏറ്റവും പുതിയ അംഗം, 5ജി 13 അള്‍ട്രാ എത്തി. ചൈനയിലും മറ്റിടങ്ങളിലും ലോഞ്ച് ചെയ്ത ഫോണ്‍ ഉടന്‍ ഇന്ത്യയിലുമെത്തും.

8ജെന്‍2 എസ്ഒസി സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2കെ 12 ബിറ്റ് ഡിപ്ലേ എന്നിവയാണ് പ്രത്യേകത

5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 90 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങും 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും.

ഡിസ്‌പ്ലേയില്‍ തന്നെയുള്ള ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡോള്‍ബി ആറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കര്‍ തുടങ്ങിയവ സവിശേഷതകളാണ്

വക്രതയുള്ള വശങ്ങള്‍ കാണാന്‍ മികച്ചതാണ്. പിറകിലെ പാനലിന് പ്രീമിയം ലെതര്‍ ഫിനിഷ് ആണ്.

പിന്‍ ക്യാമറ, നാല് ക്യാമറകളുള്ള ക്വാര്‍ഡ് ക്യാമറാ സംവിധാനമാണ്. 50 മെഗാ പിക്‌സല്‍ ക്യാമറകളാണ് ഒരുക്കിയിട്ടുള്ളത്. 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്

6.73 ഇഞ്ച് 2കെ ഡിസ്‌പ്ലേ. എല്‍ടിപിഒ ( ലോ ടെംപറേച്ചര്‍ പോളിക്രിസ്റ്റല്‍ ഓക്‌സൈഡ്) ഡിസ്‌പ്ലേ.

12 ജിബി, 256ജിബി സ്റ്റോറേജിന്‌റെ അടിസ്ഥാന മോഡലിന് 71,600 രൂപയാണ് വില. 16 ജിബി,512 ജിബി മോഡലിന് ഏതാണ് 77,600 രൂപയും