കുട്ടികളുമായാണോ യാത്ര, ഈ സ്ഥലങ്ങള്‍ ഒഴിവാക്കാം

വെബ് ഡെസ്ക്

കയ്യില്‍ കാശുണ്ടെങ്കില്‍ ലോകം മൊത്തം കറങ്ങാം. ഇങ്ങനെ കരുതുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ കയ്യിലെത്ര കാശുണ്ടായിട്ടും കാര്യമില്ല. ലോകത്തിലെ ചിലയിടങ്ങളിലേക്ക് പോകാന്‍ പ്രായം ഒരു പ്രധാന ഘടകം തന്നെയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം

പാര്‍ക്ക് ബാഗാ നദി

ഗോവയിലെ പ്രധാന ഹണിമൂണ്‍ സ്പോട്ടായ ഇവിടെയ്ക്ക് 18 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല

താമര കുര്‍ഗ് (ഇന്ത്യ)

എത്തിപ്പെടാന്‍ ഏറെ പ്രയാസമുള്ള ഇവിടെയ്ക്ക് 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

റോയല്‍ ഹൈഡ് പ്ലേകാര്‍, (മെക്സിക്കോ)

മെക്സിക്കോയില്‍ സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടിലേക്ക് മുതിര്‍ന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. സമുദ്ര കാഴ്ചയും, രുചികരമായ ഭക്ഷണവും ഇവിടെയെത്തുന്നവര്‍ക്ക് പ്രത്യേക അനുഭവം പകരും

ലെ ബ്ലാങ്ക് സ്പാ റിസോര്‍ട്ട് (കാന്‍കൺ , മെക്സിക്കോ)

ആഡംബരരപൂര്‍ണമായും താമസ സൗകര്യവും ലോകോത്തര നിലവാരമുള്ള സ്പായുമാണ് ഇവിടുത്തെ പ്രത്യേകത

ഹെര്‍മിറ്റേജ് ബേ (ആന്റിഗ്വ)

റെമാന്റിക്കായ അന്തരീക്ഷം പ്രധാനം ചെയ്യുന്ന ഇവിടെയ്ക്കും എല്ലാവര്‍ക്കും കടന്ന് ചെല്ലാനാവില്ല

കൊമാണ്ഡു റിസോര്‍ട്ട് (മാലിദ്വീപ്)

വെള്ളത്തില്‍ മനോഹരമായ വില്ലകള്‍, സ്വാദിഷ്ടമായ ഭക്ഷണം പവിഴപ്പുറ്റുകള്‍ എന്നിവയാണ് ഇവിടെയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

സാന്‍ഡല്‍സ് ഗ്രെനഡ, സെന്റ് ജോര്‍ജ് (ഗ്രനഡ)

കരീബിയന്‍ ചാരുതയില്‍ സമാനതകളില്ലാത്ത ആഡംബര താമസ സൗകര്യം

Sandals Resorts

മുജറെസ്,കാൻകൺ

(മെക്സികോ)

കാൻകൺ സ്ഥിതിചെയ്യുന്ന ഇവിടെയ്ക്ക് മുതിര്‍ന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. ശാന്തമായ അന്തരീക്ഷവും, വിശാലമായ സ്യൂട്ടുകളും, ഒന്നിലധികം കുളങ്ങളും, സ്വാദിഷ്ടമായ ഭക്ഷണവുമാണ് ഇവിടെയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്

ട്വിന്‍ ഫാമുകള്‍,ബര്‍ണാര്‍ഡ് (വെര്‍മോണ്ട് യുഎസ്എ)

വ്യക്തിഗത കോട്ടേജുകളും, രുചികരമായ ഭക്ഷണവും ഔട്ടോര്‍ ആക്ടിവിറ്റീസുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത

ഹോട്ടല്‍ റിയു പാലസ് (അരുബ)

അരുബയില്‍ ഫാം ബീച്ചില്‍ സ്ഥിതി ചെയ്യുന്ന മുതിര്‍ന്നവര്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു ഹോട്ടലാണ്.