കേരളത്തിലെ അതിപുരാതനമായ കോട്ടകള്‍

വെബ് ഡെസ്ക്

ചന്ദ്രഗിരിക്കോട്ട

വടക്കന്‍ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തെക്ക് കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത് . 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച് ഈ കോട്ട ചരിത്ര പുരാവസ്തു ഗവേഷകരുടെ ഇഷ്ട സ്ഥലവുമാണ് .

ഹോസ്ദുര്‍ഗ് കോട്ട

കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലാണ് ഹോസ്ദുര്‍ഗ് കോട്ട സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട് കോട്ടയെന്നും അറിയപ്പെടുന്ന ഈ കോട്ട് നിര്‍മിച്ചത് ഇക്കേരി സോമശേഖര നായിക്കാണ്.

ബേക്കല്‍ കോട്ട

കാസര്‍ഗോഡ് ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ബേക്കല്‍ കോട്ട. കേരളത്തിലെ കോട്ടകളില്‍ ഏറ്റവും വലിയ കോട്ടയും അതേ സമയം ഏഷ്യയിലെ തന്നെ പ്രധാന കോട്ടയുമാണ് ബോക്കല്‍ കോട്ട .

സെന്റ് ആഞ്ചലോ കോട്ട

കണ്ണൂര്‍ ജില്ലയില്‍ അറബിക്കടലിനെ അഭിമുഖീകരിച്ച് സെന്റ് ആഞ്ചലോ കോട്ട സ്ഥിതി ചെയ്യുന്നു.

തലശേരി കോട്ട

കണ്ണൂര്‍ ജില്ലയിലെ തലശേരിയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 1708ലാണ് ഈ കോട്ട സ്ഥാപിച്ചത്.

ചാലിയം കോട്ട

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ടയാണ് ചാലിയം കോട്ട. നിലവില്‍ കോട്ടയുടെ അവശിഷ്ടം മാത്രമാണ് കടല്‍ തീരത്ത് അവശേഷിക്കുന്നത്

പാലക്കാട് കോട്ട

പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട . മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി 1766 ല്‍ പണികഴിപ്പിച്ച് ഈ കോട്ട ബ്രിട്ടീഷുകാര്‍ പിന്നീട് പുതുക്കി പണിതു.

ചേറ്റുവാ കോട്ട

തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ തെക്കുഭാഗത്തായി ചേറ്റുവാ മണപ്പുറത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മലബാറിലെ ഏറ്റവും പ്രബലമായ കോട്ടകളിലൊന്നായിരുന്നു ചേറ്റുവാ കോട്ട .

അഞ്ചുതെങ്ങ് കോട്ട

ഈസറ്റ് ഇന്ത്യാ കമ്പനിക്ക് വ്യാപാരാവശ്യത്തിന് വേണ്ടി ആറ്റിങ്ങല്‍ റാണി നല്‍കിയ പ്രദേശത്താണ് കോട്ട സ്ഥിതി ചെയ്യുന്നത് .