വെബ് ഡെസ്ക്
രാജസ്ഥാന്‍
ജയ്പൂര്‍, ഉദയ്പൂര്‍, ജോഥ്പൂര്‍ ശൈത്യകാലത്തിന് മുന്‍പുള്ള കാലാവസ്ഥയില്‍ രാജസ്ഥാന്‍ അതിസുന്ദരമാണ്.
ഗോവ
ശാന്തമായ അന്തരീക്ഷവും വിശ്രമിക്കാന്‍ അനുയോജ്യമായ ബീച്ചുകളും ഗോവയെ നംവബറില്‍ സജീവമാക്കുന്നു. വാട്ടര്‍ സ്‌പോര്‍ട്‌സ്, മ്യൂസിക് ഫെസ്റ്റിവെല്ലുകള്‍ എന്നിവയും ഗോവയില്‍ ആസ്വദിക്കാം.
ഹംപി
നവംബറിന്റെ കാലാവസ്ഥയില്‍ പൗരാണിക നഗരമായ ഹംപി ഏറെ സുന്ദരമാണ്.
സുന്ദര്‍ബന്‍സ് പശ്ചിമബംഗാള്‍
കണ്ടല്‍ക്കാടുകളില്‍ കടുവകളെ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് സുന്ദര്‍ബന്‍. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ സുന്ദര്‍ വനം ഇടം നേടിയിട്ടുണ്ട്.
റാണ്‍ ഓഫ് കച്ച്
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തിയില്‍ വ്യാപിച്ചുകിടക്കുന്ന ഉപ്പ് ചതുപ്പുകളുടെ ഒരു വലിയ പ്രദേശമാണ് റാണ്‍ ഓഫ് കച്ച്. റാന്‍ ഉത്സവിന്റെ കാലം കൂടിയാണ് നവംബര്‍.
മണാലി -
മഞ്ഞുവീഴ്ച ആരംഭിക്കുന്ന നവംബറില്‍ മണാലി അതീവ സുന്ദരമാണ്.
ജയ്‌സാല്‍മിര്‍
ഡെസേര്‍ട്ട് കാംപിങ്ങ്, കാമല്‍ സഫാരി എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ കാലമാണ് നവംബര്‍. തണുപ്പിലേക്ക് നീങ്ങുന്ന അന്തരീക്ഷം മറക്കാനാവാത്ത അനുഭവം നല്‍കുന്നു.
ആലപ്പുഴ
ലോകഭൂപടത്തില്‍ 'കിഴക്കിന്റെ വെനീസ് ' എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ തുറമുഖം , കടല്‍പ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാം കൊണ്ടും സമ്പന്നമാണ്.