ഇതാ ഡൽഹിയിലെ ഫോട്ടോ സ്പോട്ടുകൾ

വെബ് ഡെസ്ക്

രാജ്യ തലസ്ഥാനമെന്നനിലയിൽ മാത്രമല്ല, മനോഹാരിതയും ഡൽഹിയെ ആകർഷകമാക്കുന്ന ഘടകമാണ്

ഡൽഹിയിലെ സുന്ദരമായ ഇടങ്ങൾ പരിചയപ്പെട്ടാലോ?

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ മനോഹരമായ ഫോട്ടോകൾ വേണോ? ഉറപ്പായും ഡൽഹിയിലെ ഈ ഇടങ്ങൾ സന്ദർശിക്കണം

ഹൗസ് ഖാസ്

ഒരു റിസർവോയറിന് ചുറ്റും നിർമ്മിച്ച അതിശയകരമായ കെട്ടിടങ്ങളാണ് ഹൗസ് ​​ഖാസ്. മധ്യകാലഘട്ടത്തിൽ ഇസ്ലാമിക പഠനത്തിനായി പണ്ഡിതൻമാരും വിദ്യാർഥികളുമെത്തിയിരുന്ന ഇടം

ലോധി കോളനി

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ച കാലത്താണ് ലോധി കോളനി സ്ഥാപിച്ചത്. വർഷങ്ങൾക്കിപ്പുറം നിരവധി കാലാകാരൻമാരുടെ ചിത്രങ്ങളാൽ സമ്പന്നമാണ് ലോധി കേളനിയുടെ ചുമരുകൾ

ചാന്ദ്നി ചൗക്ക്

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മാർക്കറ്റുകളിലൊന്നാണ് ചാന്ദിനി ചൗക്ക് . ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന് സമീപമാണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്

അ​ഗ്രസെൻ കി ബാവോലി

ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന 60 മീറ്റർ നീളവും 15 മീറ്റർ നീളവുമുള്ള ചരിത്രപരമായ സവിശേഷതകളുള്ള പടി കിണറാണിത്

സരോജിനി മാർക്കറ്റ്

അടുത്തിടെയായി പുതുക്കി പണിത ഈ സരോജിനി മാർക്കറ്റിലെ ഈ മഞ്ഞ മതിലിനെ സ്നേഹിക്കുന്നവരേറെയാണ്