വെബ് ഡെസ്ക്
പ്രകൃതി ഭംഗി കൊണ്ടും വിവിധ സംസ്‌കാരങ്ങള്‍ കൊണ്ടും ആകര്‍ഷകമായ സംസ്ഥാനമാണ് കര്‍ണാടക.
അടുത്തിടെ കര്‍ണാടകയിലെ മൂന്ന് ഹൊയ്‌സാല ക്ഷേത്രങ്ങള്‍ യൂനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കര്‍ണാടകയില്‍ കണ്ടിരിക്കേണ്ടതും സഞ്ചരിക്കേണ്ടതുമായ ചില സ്ഥലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൂര്‍ഗ്
പച്ചപ്പ് നിറഞ്ഞ കര്‍ണാടകയിലെ ഏറ്റവും മനോഹരമായ ഹില്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ് കുര്‍ഗ്. വിശ്രമിക്കാനും പ്രകൃതിയെ ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവര്‍ക്ക് കുര്‍ഗ് തിരഞ്ഞെടുക്കാവുന്നതാണ്.
ഗോകര്‍ണ
കടലിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ബീച്ച് ടൗണാണ് ഗോകര്‍ണ. മഹാബലേശ്വര്‍ ക്ഷേത്രം, മഹാബലേശ്വര്‍ ഗുഹ തുടങ്ങിയ പുണ്യ സ്ഥലങ്ങളും ഇവിടെയുണ്ട്. ഓം ബീച്ച്, കുഡ്‌ലെ ബീച്ച് എന്നിവടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്.
ഉഡുപ്പി
കര്‍ണാടകയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഉഡുപ്പി. പ്രശസ്തമായ പല ക്ഷേത്രങ്ങള്‍ക്കും പേര് കേട്ട സ്ഥലമാണ് ഉഡുപ്പി.
മൈസൂര്‍
മൈസൂര്‍ പാലസ്, ചാമുണ്ഡി ഹില്‍, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, ബൃന്ദാവന്‍ ഗാര്‍ഡന്‍സ്, തുടങ്ങിയ ചരിത്ര സ്മാരകങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരമാണ് മൈസൂര്‍.
ഹംപി
കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് ഹംപി. പല ചരിത്ര സ്മാരകങ്ങളുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രം കൂടിയാണിത്.