ഇന്ത്യയിലെ ഈ എട്ടുനഗരങ്ങളില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ?

വെബ് ഡെസ്ക്

മണാലി

മഞ്ഞുകാണാൻ ഇന്ത്യക്കാർ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലം. മഞ്ഞു മൂടിയ മലകളും മരങ്ങളും കാണാം. സാഹസിക കായിക വിനോദങ്ങളിൽ ഏർപ്പെടാം

ഗുൽമാർഗ്

ഒറ്റയ്ക്കും സംഘമായും പോകാൻ പറ്റിയ സ്ഥലം. മഞ്ഞുമലനിരകളിലൂടെയുള്ള കേബിള്‍ കാര്‍യാത്രയാണ് ഏറെ ആകര്‍ഷിക്കുന്നത്.

ധനൗൽട്ടി

ഉത്തരാഖണ്ഡിലെ ടെഹ്‌രി ജില്ലയിലെ ഹിൽ സ്റ്റേഷൻ ആണ് ധനൗൽട്ടി. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് സീസൺ

മുസൂറി

മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന സ്ഥലമാണ് മുസൂറി

തവാങ്

വെള്ളച്ചാട്ടമാണ് അരുണാചല്‍ പ്രദേശിലെ മനോഹര സ്ഥലമായ തവാങിന്റെ പ്രത്യേകത. നവംബർ ഡിസംബർ മാസങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകും.

ലഡാക്ക്

ലഡാക്ക് ഇപ്പോൾ ഒരു കേന്ദ്രഭരണ പ്രദേശമാണ്. ശൈത്യകാലത്ത് ലഡാക്കിൽ തീവ്ര മഞ്ഞു വീഴ്ചയുണ്ടാകും. സാഹസികത താല്പര്യമുണ്ടെങ്കിൽ ലഡാക്കിലേക്ക് പോകാം

പഹൽഗാം

നവംബറാണ് പഹല്ഗാമിൽ പോകാൻ പറ്റിയ സമയം. കൂടുതൽ മഞ്ഞില്ലാത്ത തെളിഞ്ഞ കാലാവസ്ഥയായിരിക്കും

വടക്കൻ സിക്കിം

ആളുകൾ കൂടുതലായി എത്തി തുടങ്ങിയിട്ടില്ലെങ്കിലും, മനോഹരമായ മഞ്ഞു വീഴ്ച കാണാൻ സാധിക്കും വടക്കൻ സിക്കിമിൽ