വെബ് ഡെസ്ക്
മറൈൻ ഡ്രൈവ്
അറബിക്കടലിന്റെ മനോഹാരിത കണ്ടുകൊണ്ട് മറൈൻ ഡ്രൈവിൽ നടക്കാം. തിരയടിക്കുന്ന ശബ്ദം മാത്രമുള്ള മറൈൻ ഡ്രൈവ് നമ്മളെ കൂടുതൽ ശാന്തമാക്കും.
ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡ്
മുബൈയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലത്താണ് ബാന്ദ്ര ബ്രാൻഡ്സ്റ്റാൻഡ്. മഴക്കാലത്താണ് ഇവിടം മനോഹരമാകുന്നത്
ജൂഹു ബീച്ച്
ജൂഹു ബീച്ച് കാണാതെ ഒരു മുംബൈ ട്രിപ്പ് പൂർത്തിയാകില്ല. ബീച്ചിലൂടെ നടക്കുമ്പോൾ കാലിനടിയിലൂടെ കയറിവരുന്ന തിരമാലകൾ നമ്മോട് കുശലം പറയും
വോറിൽ സീഫേസ്
വോറിൽ സീഫേസ് മൺസൂൺ കാലത്ത് കൂടുതൽ സ്വസ്ഥമായ സ്ഥലമായി മാറും. ദൂരെ കടലിന്റെ ശബ്ദം കേട്ട് സമാധാനമായിരിക്കാം
ഗേറ്റ് വേ ഓഫ് ഇന്ത്യ
ഗേറ്റ് വേ ഓഫ് ഇന്ത്യ രാജ്യത്ത് ഏറ്റവുമധികം യാത്രികരെത്തുന്ന സ്ഥലങ്ങളിലൊന്നാണ്. എന്നാൽ മഴക്കാലത്ത് ഇവിടം കൂടുതൽ ഭംഗിയിൽ കാണപ്പെടുന്നു.
മെനോരി തടാകം
മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് വരുന്ന മനോരി തടാകം ഒരു ഇടവേള ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും.
പൊവായി തടാകം
മഴക്കാലത്ത് നടക്കാൻ പോകുന്നതിനും ബോട്ടിങ്ങിനും പറ്റിയ സ്ഥലമാണ് പൊവായി തടാകം. പ്രകൃതിഭംഗി ആസ്വദിക്കുന്നവർക്ക് ഇതാണ് പറ്റിയ സ്ഥലം.
കൻഹേരി ഗുഹ
മഴക്കാലത്ത് പച്ചപ്പ് നിറഞ്ഞു നിൽക്കുന്നതാണ് കൻഹേരി ഗുഹയുടെ മുകൾഭാഗം മുഴുവൻ. ചരിത്രകുതുകികൾക്ക് പ്രത്യേകിച്ച് ആവേശമുണർത്തുന്നതാണ് കൻഹേരി ഗുഹ