വെബ് ഡെസ്ക്
യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചില യാത്രകള്‍ നമ്മെ അത്രയേറെ സ്വാധീനിക്കും. കൂട്ടുകാര്‍ക്കൊപ്പവും, കുടുംബാംഗങ്ങള്‍ക്കൊപ്പവും യാത്ര ചെയ്യാറുണ്ടങ്കിലും ചിലയാത്രകള്‍ ഒറ്റക്ക് തന്നെ ആസ്വദിക്കണം. സോളോ ട്രിപുകള്‍ക്ക് ഇണങ്ങിയ ഇന്ത്യയിലെ സ്ഥലങ്ങള്‍.
ലഡാക്ക്
പ്രകൃതി ഭംഗിയും സാഹസികയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പോലെ യാത്ര ചെയ്യാന്‍ സാധിക്കുന്ന ഇടമാണ് ലഡാക്ക്. ഇവിടുത്തെ തനത് സംസ്‌ക്കാരവും പാരമ്പര്യവുമെല്ലാം യാത്രികരെ ആകർഷിക്കും.
ഷിംല
തണുത്ത സ്ഥലങ്ങല്‍ തേടിയുള്ള യാത്രയില്‍ ഇന്ത്യയിലെ ആദ്യ ഓപ്ഷന്‍ ഹിമാലയന്‍ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ഷിംലയാണ്. കൊളോണിയല്‍ വാസ്തുവിദ്യയും, പ്രകൃതി രമണീയതയുമെല്ലാം യാത്രികർക്ക് പുതിയ അനുഭവമാകും
ഋഷികേശ്
ആത്മീയതയുടെയും പ്രകൃതിഭംഗിയുടെയും മാത്രമല്ല, ഒട്ടേറെ സാഹസികവിനോദങ്ങളുടെയും നാടാണ് ഋഷികേശ്.
ധര്‍മശാല
പര്‍വതനിരയുടെ അതിമനോഹരമായ കാഴ്ചകള്‍ പകരുന്ന ശാന്തമായ അന്തരീക്ഷം. ടിബന്‍ സംസ്കാരമാണ് ഇവിടുത്തെ പ്രധാന സവിശേഷത
മക്ലിയോഡ്ഗഞ്ച്
ടിബറ്റന്‍ സംസ്കാരത്തിലൂന്നിയ മനോഹരമായ പ്രദേശം. അതിസുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ സമ്മാനിക്കുന്ന ഇവിടെ ട്രെക്കിങ്ങിനും സൗകര്യവുമുണ്ട്.
നൈനിറ്റാള്‍
തടാകങ്ങളുടെ സൗന്ദര്യമാണ് നൈനിറ്റാളിന്റെ മുഖ്യാകർഷണം. മനോഹരമായ ഭൂപ്രകൃതിയും ശാന്തമായ അന്തരീക്ഷവും നൈനിറ്റാളിന്റെ പ്രധാന സവിശേഷതകളാണ്
സ്പിതി താഴ്‌വര
സാഹസികത ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കുന്ന പ്രദേശം. മലയിടുക്കളാല്‍ ചുറ്റപ്പെട്ടുക്കിടക്കുന്ന ഇവിടം ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും മികച്ച ട്രെക്കിംഗ് ആൻറ് ടെന്റ് ലൈഫ് അനുഭവം പകരും
മസൂറി
ഹിമാലയന്‍ നിരകളുടെ താഴ്‌വരകളില്‍ സ്ഥിതിചെയ്യുന്ന ഈ മനോഹരമായ പര്‍വതപ്രദേശം. ഇവിടെക്കുള്ള യാത്ര പുത്തന്‍ അനുഭവം പകരും
തീര്‍ത്ഥന്‍ താഴ്‌വര
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ അതിമനോഹരമായ ഭൂപ്രതിയുള്ള പ്രദേശം. ഇവിടം സാഹസികരായ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാകും.
ചിത്കുല്‍
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലുള്ള ഈ ഗ്രാമം കിന്നൗര്‍ താഴ്‌വരയിലെ അവസാനത്തെ ഗ്രാമമാണ്. അതിമനോഹരമായ ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം
മുന്‍സിയരി
ഹിമാലയന്‍ കൊടുമുടിയുടെ മനോഹരമായ കാഴ്ചകള്‍ പകരുന്ന ഇവിടം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടും
കല്പ
കിന്നൗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പര്‍വത നിരകളുടെയും ആപ്പിള്‍ തോട്ടങ്ങളുടെയും സൗന്ദര്യം സഞ്ചാരികള്‍ക്ക് പകരും
ഖീര്‍ഗംഗ
ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ പ്രദേശം. കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ അതിസാഹസികർ മാത്രമാണ് എത്തിച്ചേരുന്നത്. വെല്ലുവിളി നിറഞ്ഞ ട്രെക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം
പഹല്‍ഗാം
പ്രകൃതി സ്നേഹികളുടെ ഇഷ്ടപ്പെട്ട ഇടം. കുന്നുകളും പൈൻമരക്കാടുകളും പുൽമേടുകളും സഞ്ചാരികള്‍ക്ക് പുതിയ അനുഭവം പകരും. കുതിര സവാരിയാണ് ഇവിടുത്തെ ആകര്‍ഷണം
ചമ്പ
ഹിമാചലിലെ ഏറ്റവും മികച്ച ഇടമെന്ന് ചമ്പയെ വിശേഷിപ്പിക്കാം. പുരാതന ക്ഷേത്രങ്ങള്‍ക്കും, മധ്യകാല വാസ്തുവിദ്യയ്ക്കും പേരുകേട്ട ഗ്രാമമാണിത്
ഖജ്ജിയാര്‍
പച്ചപ്പ്, നിറഞ്ഞ പുല്‍മേടുകള്‍,ഇടതൂര്‍ന്ന വനങ്ങള്‍, തടാകം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
നാക്കോ
ഇന്തോ- ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മനോഹകമായ ഗ്രാമം