ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങൾ ഇവയാണ്

വെബ് ഡെസ്ക്

വോസ്‌റ്റോക്ക് സ്റ്റേഷൻ, അന്റാർട്ടിക്ക: 1983 ൽ ഈ സ്ഥലത്താണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. -89.2 ആയിരുന്നു ഇത്

ആമുണ്ട്സെൻ - സ്കോട്ട് സൗത്ത് പോലെ സ്റ്റേഷൻ, അന്റാർട്ടിക്ക:1982 ൽ ഇവിടുത്തെ താപനില - 82.8 ആയി കുറഞ്ഞിരുന്നു.

ഡോം ആർഗസ്, അന്റാർട്ടിക്ക : അന്റാർട്ടിക്ക പീഠഭൂമിയിലെ ഏറ്റവും ഉയർന്ന ഐസ് ഡോം ആയ ഡോം ആർഗസിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില - 82.5 ആയിരുന്നു.

ഡോം ഫുജി, അന്റാർട്ടിക്ക : ഭൂമിയിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിൽ ഒന്നായ ഇവിടെ ശൈത്യകാലത്ത് താപനില - 80 വരെ കുറയാറുണ്ട്.

ഡെനാലി (മൗണ്ട് മക്കിൻലി), അലാസ്ക : വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത്. ഇവിടെ താപനില - 73.8 ആയി കുറയാറുണ്ട്.

ക്ലിങ്ക് റിസർച്ച് സ്റ്റേഷൻ, ഗ്രീൻലാൻഡ് : ഗ്രീൻഡ്‌ലാൻഡിലെ ഈ പ്രദേശത്ത് താപനില - 69.6 ആയി കുറയാറുണ്ട്.

ഖെർഖോയൻസ്ക്, റഷ്യ : പോൾ ഓഫ് കോൾഡ് എന്നറിയപ്പെടുന്ന ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില - 67.8 ആണ്.

ഒയിമ്യാകോൺ,റഷ്യ : സൈബീരിയയിലെ ഈ പ്രദേശത്ത് 1993 ഫെബ്രുവരിയിൽ - 67.7 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.

നോർത്ത് ഐസ്, ഗ്രീൻലാൻഡ് : ഈ ഗവേഷണകേന്ദ്രത്തിൽ 1954 ൽ - 66.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

സ്നാഗ്, യുകോൺ,കാനഡ: ശൈത്യകാലത്തെ താപനില 1950 കളിൽ - 62.7 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞിട്ടുണ്ട്.