വെബ് ഡെസ്ക്
ഒരു കാലത്ത് സഞ്ചാരികളെ ആകർഷിച്ചിരുന്ന പിന്നീട് പല കാരണങ്ങൾ കൊണ്ടും തകർന്നുപോയ ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇതാ
അസുരേ വിൻഡോ (ഗോസോ, മാൾട്ട)
2017 മാർച്ചിൽ ഒരു കൊടുങ്കാറ്റിലാണ് അസുർ വിൻഡോ തകർന്ന് വീഴുന്നത്
ഡാർവിൻസ് ആർച്ച് (ഗാലപാഗോസ് ഐലൻഡ്‌സ്, ഇക്വഡോർ)
ഗാലപ്പഗോസ് ദ്വീപുകളിൽ സ്ഥിതി ചെയ്തിരുന്നതാണ് ഡാർവിൻസ് ആർച്ച്. 2021 മെയ് 17ന് ശക്തമായ മണ്ണൊലിച്ചിൽ കാരണമാണ് ഇത് തകരുന്നത്
ദ ബുദ്ധാസ് ഓഫ് ബമിയൻ (ബംയൻ പ്രൊവിൻസ്, അഫ്ഗാനിസ്ഥാൻ)
ദ ബുദ്ധാസ് ഓഫ് ബമിയൻ ആറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതായാണ് പറയപ്പെടുന്നത്. 2001ൽ താലിബാൻ ഇവ തകർക്കുകയായിരുന്നു
ക്രിസ്മസ് ഐലൻഡ് കോറൽ (ഓസ്‌ട്രേലിയ)
പ്രകൃതിദത്തകാരങ്ങളാൽ നശിച്ചുപോയി
വെഡിങ് കേക്ക് റോക്ക് (ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ)
വൈറ്റ് റോക്ക് എന്നും അറിയപ്പെട്ടിരുന്ന വെഡിംഗ് കേക്ക് റോക്ക് ശക്തമായ മണ്ണിടിച്ചിൽ കാരണം 2015ൽ തകരുകയായിരുന്നു
ഗുഐറാ വെള്ളച്ചാട്ടം (ബ്രസീൽ)
പരാഗ്വേയുടെയും ബ്രസീലിൻ്റെയും അതിർത്തിയായ പരാന നദിയിൽ ഇറ്റൈപു അണക്കെട്ട് നിർമ്മിച്ചതിനെ തുടർന്ന് 1980കളിൽ ഗുഐറാ വെള്ളച്ചാട്ടം ഇല്ലാതായി
ദ വാൾ ആർച്ച് (അമേരിക്ക)
ആർച്ച്സ് നാഷണൽ പാർക്കിലെ മനോഹരമായ ആകർഷണമായിരുന്നു വാൾ ആർച്ച്. മണ്ണൊലിപ്പ് കാരണം 2008ൽ തകർന്നു
ചാക്കാൽതയ ഗ്ലേസിയർ (ബൊളീവിയ)
കാലാവസ്ഥാ വ്യതിയാനം മൂലം തകർന്നു തുടങ്ങിയ ചാക്കാൽതയ ഗ്ലേസിയർ 2009 ആയപ്പോഴേക്കും പൂർണ്ണമായും അപ്രത്യക്ഷമായി. ഒരു പാറക്കെട്ട് മാത്രമാണ് നിലവിൽ അവശേഷികുന്നത്
ജോനാസ് ടൂംബ് (ഇറാഖ്)
ബൈബിളിൽ പരാമർശിക്കുന്ന പ്രവാചകനായ ജോനായുടെ ശ്മശാന സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം, 2014ലാണ് നശിപ്പിക്കപ്പെട്ടത്