വിദേശയാത്ര പ്ലാനുണ്ടോ, ഈ രാജ്യങ്ങള്‍ തത്കാലം ഒഴിവാക്കാം

വെബ് ഡെസ്ക്

യാത്രകള്‍ പുത്തന്‍ അറിവുകളും കാഴ്ചകളും നല്‍കുന്നവയാണ്. ഓരോ യാത്രയും അവിസ്മരണീയമാക്കുന്നത് അവിടെ നിന്ന് ലഭിക്കുന്ന അനുഭവങ്ങളാണ്. നിലവിലെ ലോക സാഹചര്യത്തില്‍ യാത്ര മാറ്റിവയ്ക്കാവുന്ന ചില രാജ്യങ്ങളെ കുറിച്ചറിയാം.

യുക്രെയ്ന്‍

റഷ്യ യുക്രെയ്ന്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ യുക്രെയ്ന്‍ യാത്രകള്‍ അത്ര സുരക്ഷിതമായിരിക്കില്ല.

സിറിയ

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആഭ്യന്തരയുദ്ധത്താല്‍ ദുരിത പൂര്‍ണമാണ് സിറിയ.

mahmod 5cy

ഇറാഖ്

സുരക്ഷാ പ്രശ്‌നങ്ങളും തീവ്രവാദ ഭീഷണിയും രാഷ്ട്രീയ അസ്ഥിരതയും ഇറാഖ് യാത്രകളില്‍ പ്രതിസന്ധി സൃഷ്ടിച്ചേയ്ക്കും.

എത്യോപ്യ

ആഭ്യന്തരയുദ്ധമാണ് എത്യോപ്യയിലേയും പ്രശ്‌നം. സേനയും വിമത സൈന്യവും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന ഇവിടം മനുഷ്യാവകാശ ലംഘനങ്ങളും ക്ഷാമവും തുടരുന്ന രാജ്യം കൂടിയാണ്.

ഇസ്രയേല്‍

ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളും ഹമാസ് ഭീഷണിയും നിലനില്‍ക്കുന്നതില്‍ ഇസ്രയേല്‍ യാത്രയും തത്കാലം മാറ്റിവയ്ക്കാവുന്നതാണ്.

വെനസ്വേല

കടുത്ത സാമ്പത്തിക പ്രസിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും രാജ്യത്ത് സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നു. സുരക്ഷിത്വം ഇവിടെയും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.

മ്യാന്‍മര്‍

രാഷ്ട്രീയ പ്രതിസന്ധി, സായുധ സംഘര്‍ഷം, മാനുഷിക പ്രതിസന്ധി 2021 ഫെബ്രുവരി മുതല്‍ അശാന്തമാണ് മ്യാന്‍മര്‍.