വെബ് ഡെസ്ക്
ലോകമെമ്പാടും പലതരത്തിലുള്ള ആഘോഷങ്ങളുണ്ട്. ഭക്ഷണങ്ങളെ കേന്ദ്രീകരിച്ചു നടക്കുന്ന കൗതുകകരമായ ചില മേളകള്‍ പരിചയപ്പെട്ടാലോ
വൈകീക്കി സ്പാം ജാം
ഹവായി ജനതയ്ക്ക് വളരെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് സ്പാം (പന്നിയിറച്ചിയുടെ വിഭവം). ഏപ്രില്‍, മെയ് മാസങ്ങളിലാണ് അവര്‍ വൈകീക്കി സ്പാം ജാം ഫെസ്റ്റിവല്‍ നടത്തുന്നത്. ആ സമയത്ത് എല്ലാവരും ഒത്തു ചേര്‍ന്ന് സ്പാം വിഭവങ്ങള്‍ കഴിച്ച് ആഘോഷിക്കുന്നു.
ലാ ടൊമാറ്റിന
കിഴക്കന്‍ സ്‌പെയ്‌നിലെ ബുണോളിലെ പ്രദേശവാസികളുടെ ആഘോഷമാണിത്. അതില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം തക്കാളിയെറിഞ്ഞാണ് ആഘോഷിക്കുന്നത്.
ബിബിംബാബ് ഫെസ്റ്റിവല്‍
ഒക്ടോബറില്‍ നാല് ദിവസം കൊറിയക്കാരാഘോഷിക്കുന്നതാണ് ഇത്. ഒറ്റപാത്രത്തില്‍ അവരുടെ ഇഷ്ട വിഭവങ്ങളായ ചോറ്, ബീഫ്, മുട്ട, പച്ചക്കറികള്‍, ഗൊചുംജാങ് സോസ് എന്നിവ ചേര്‍ത്ത് വിളമ്പുന്നു. ധാരാളം പാചകക്കാര്‍ ചേര്‍ന്നുണ്ടാക്കിയ ബിബിംബാങ് നിരവധിപേര്‍ക്ക് ഒരുമിച്ച് വിളമ്പുന്നു.
റബേചില്‍ബി റിക്ടര്‍ സ്വില്‍
നവംബറില്‍ സൂറിച്ചിനടുത്തുള്ള റിക്ടര്‍സ്വില്‍ എന്ന സ്ഥലത്ത് നടത്തുന്ന ആഘോഷമാണിത്. റാഡിഷുകള്‍ പല രൂപങ്ങളില്‍ കൊത്തി വിളക്ക് രൂപത്തിലാക്കി കത്തിച്ച് ഒരുപാട് ആളുകള്‍ നഗരങ്ങളിലേക്ക് പരേഡ് നടത്തുന്നു.
എല്‍സ് എന്‍ഫാരിനാറ്റ്‌സ് ഫെസ്റ്റിവല്‍
കോസ്റ്റ ബ്രാവയിലെ ഐബിയില്‍ ഡിസംബര്‍ 28 ന് നടത്തുന്ന ആഘോഷമാണിത്. വര്‍ഷാവസാനത്തെ സൂചിപ്പിക്കാന്‍ ആളുകള്‍ തെരുവില്‍ ഇറങ്ങി പരസ്പരം മുട്ടയെറിയുന്നു. 200 വര്‍ഷത്തെ പാരമ്പര്യമുള്ള ആഘോഷമാണ് ഇത്.
ഐവ്രിയ ഓറഞ്ച് ഫെസ്റ്റ്
ഫെബ്രുവരിയില്‍ ഇറ്റലിയിലെ ഐവ്രിയില്‍ ആളുകള്‍ ഒത്തുകൂടി പരസ്പരം ഓറഞ്ച് എറിയുന്നു. പട്ടിണിയില്‍ നിന്നും സ്വേച്ഛാധിപത്യത്തില്‍ നിന്നുമുള്ള പട്ടണത്തിന്റെ മോചനത്തെ സൂചിപ്പിക്കാനായി മധ്യകാലഘട്ടം മുതല്‍ ഇത് ആഘോഷിക്കുന്നു.
പിസ്സ ഫെസ്റ്റ്
സെപ്റ്റംബറില്‍ നേപ്പിള്‍സില്‍ വലിയ പിസ്സ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ക്ലാസിക്, നെപ്പോലെറ്റാന, മാര്‍ഗരിറ്റ എന്നിവയുള്‍പ്പെടെ വ്യത്യസ്തങ്ങളായ ലക്ഷക്കണക്കിന് പിസ്സകളാണ് ഇതിനായി ഒരുക്കുക