വെബ് ഡെസ്ക്
പല ഭാഷകളിലുള്ള സിനിമകൾ ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ. സിനിമകളിലെ മനോഹരമായ പല രംഗങ്ങളും നമ്മുടെ മനസ്സിൽ പതിയാറുണ്ട്. അങ്ങനെ മനസ്സിൽ എല്ലാകാലവും തങ്ങി നിൽക്കുന്ന അനവധി ചിത്രങ്ങളും അവയിലെ കാഴ്ചകളുമുണ്ടാകും.
ഹോളിവുഡ് ചിത്രങ്ങൾ ധാരാളം ആസ്വദിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. ഹോളിവുഡ് സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ചില രംഗങ്ങൾ ഒപ്പിയെടുത്ത സ്ഥലങ്ങളാണിവ.
പ്രിയ ചിത്രങ്ങളുടെ ഓർമകൾ ആസ്വദിക്കാൻ നിങ്ങൾക്ക് യാത്ര ചെയ്യാവുന്ന ചില സ്ഥലങ്ങൾ ഇതാ
എംപയർ സ്റ്റേറ്റ് ബിൽഡിങ് , ന്യൂയോർക്ക് സിറ്റി
ഇൻഡിപെൻഡൻസ് ഡേ ( 1996 ), സൂപ്പർമാൻ 2 (1980), കിങ് കോങ്ങ് (1933) എന്നീ പ്രശസ്ത ചിത്രങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചിട്ടുള്ളത്.
ടൈം സ്‌ക്വയർ, ന്യൂ യോർക്ക് സിറ്റി
ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് ടൈംസ് സ്‌ക്വയർ. ഫ്രണ്ട് വിത്ത് ബെനഫിറ്റ്‌സ്, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 8, ദി അമേസിങ് സ്‌പൈഡർമാൻ 2 എന്നീ സിനിമകളിൽ നിന്നുള്ള അവിസ്മരണീയമായ പല രംഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചിട്ടുള്ളത്.
സ്റ്റാച്യു ഓഫ് ലിബർട്ടി, ന്യൂയോർക്ക് സിറ്റി
ന്യൂയോർക്ക് നഗരത്തിലെ ന്യൂയോർക്ക് ഹാർബറിലുള്ള ലിബർട്ടി ദ്വീപിലെ നിയോക്ലാസിക്കൽ ശില്പമാണ് സ്റ്റാച്യു ഓഫ് ലിബർട്ടി. വളരെ പ്രശസ്തമായ ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. നിരവധി ബോളിവുഡ് ചിത്രങ്ങളിലും ഈ ശിൽപ്പത്തിന്റെ ഭാഗങ്ങൾ നമുക്ക് കാണാം. ക്ലോവർഫീൽഡ് , ദ ഡേ ആഫ്റ്റർ ടുമോറോ, ഗോസ്റ്ബാസ്റ്റെഴ്സ് എന്നിവയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്.
വാൾ സ്ട്രീറ്റ് , ന്യൂയോർക്ക് സിറ്റി
ന്യൂയോർക്കിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണിത്. ദി ബിഗ് ഷോട്ട് ഉൾപ്പെടെയുള്ള സിനിമകളിൽ വാൾ സ്ട്രീറ്റ് നമുക്ക് കാണാം.
അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി, ന്യൂയോർക്ക് സിറ്റി
ദി നൈറ്റ് അറ്റ് മ്യൂസിയം സീരീസ് ചിത്രീകരിച്ച സ്ഥലമാണിത്.
ഹോളിവുഡ് മ്യൂസിയം, ഹോളിവുഡ്
ക്ലാസിക് സിനിമ പ്രേമികളുടെ പറുദീസയാണ് ഈ ഹോളിവുഡ് മ്യൂസിയം.
യൂണിവേഴ്സൽ സ്റ്റുഡിയോസ്, ഹോളിവുഡ്
ഹോളിവുഡ് സിനിമ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ടയിടങ്ങളില്‍ ഒന്നാണിത്. ഹാരി പോട്ടറിന്റെ മാന്ത്രിക ലോകം സന്ദർശിക്കാൻ നിരവധി പേരാണ് ഇവിടെ എത്തുക.
ഹോളിവുഡ് സൈൻ, ഹോളിവുഡ്
ലോസ് ആഞ്ചലസിൽ ഏറ്റവും പ്രശസ്തമാണ് ഹോളിവുഡ് എന്നെഴുതിയ ഈ അടയാളം. ഇതിന്റെ അടുത്ത് നിന്ന് ഒരു ചിത്രം ക്ലിക്ക് ചെയ്യാനാഗ്രഹിക്കാത്ത ഹോളിവുഡ് പ്രേമികള്‍ കുറവായിരിക്കും.