വെബ് ഡെസ്ക്
ഹൗറ പാലം
പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിക്ക് കുറുകെയുള്ള പാലം. ആകെ നീളം 705 മീറ്റർ. രബീന്ദ്ര സേതു എന്നും അറിയപ്പെടുന്ന ഇത് ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ മേൽപ്പാലങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്
വിദ്യാസാഗർ സേതു
രണ്ടാമത്തെ ഹൂഗ്ലി പാലം എന്നുമറിയപ്പെടുന്ന, 823 മീറ്റർ നീളമുള്ള ഈ പാലം 1992-ലാണ് തുറന്നത്. ഹൂഗ്ലി നദിക്ക് മുകളിൽ നിർമിച്ച വിദ്യാസാഗർ സേതു രാജ്യത്തെ ഏറ്റവും നീളം കൂടിയ കേബിൾ പാലം എന്ന റെക്കോർഡ് സ്വന്തമാക്കി. പത്തൊൻപതാം നൂറ്റാണ്ടിലെ ബംഗാളി വിദ്യാഭ്യാസ വിചക്ഷണനും പരിഷ്കർത്താവുമായ പണ്ഡിറ്റ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പേരിലാണ് അറിയപ്പെടുന്നത്
കൊറോണേഷൻ പാലം
1937-ൽ ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണത്തോടനുബന്ധിച്ചാണ് കോറോണേഷൻ ബ്രിഡ്ജ് പണികഴിപ്പിച്ചത്. ടീസ്റ്റയുടെയും രംഗീത് നദിയുടെയും സംഗമസ്ഥാനത്ത് സിലിഗുരിയിലെ സേവോകേശ്വരി കാളി മന്ദിറിന് അടുത്താണ് പാലം സ്ഥിതി ചെയ്യുന്നത്. 1,315 മീറ്ററാണ് നീളമുള്ള കൊറോണേഷൻ ബ്രിഡ്ജ് സെവോക്ക് റോഡ്‌വേ ബ്രിഡ്ജ് എന്നും അറിയപ്പെടുന്നു
ബാന്ദ്ര വർളി കടൽ പാലം
രാജ്യത്തെ ആദ്യത്തെ എട്ടുവരി കടല്‍പ്പാലം. രണ്ട് ടവറുകളില്‍ നിന്നുള്ള കേബിളുകളില്‍ തൂങ്ങിക്കിടക്കുന്ന രീതിയിലാണ് പാലം നിര്‍മിച്ചിരിയ്‌ക്കുന്നത്. മുംബൈയിലെ വര്‍ളിയില്‍ നിന്ന് ബാന്ദ്രയിലേക്ക് അറബിക്കടലിന് മുകളിലൂടെ നിർമിച്ച പാലത്തിന് 5.6 കിലോമീറ്റർ നീളവും 8 വരി വീതിയുമാണുള്ളത്
ഗോദാവരി ആർച്ച് പാലം
ഗോദാവരി ആർച്ച് പാലം കോവ്വൂർ-രാജമുണ്ട്രി പാലം എന്നാണ് അറിയപ്പെടുന്നത്. 1000 കിലോമീറ്റർ നീളത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദിയായി കണക്കാക്കപ്പെടുന്ന ഗോദാവരി നദിക്ക് കുറുകെയാണ് ഗോദാവരി ആർച്ച് പാലം നിർമിച്ചിരിക്കുന്നത്. ഇത് ഏഷ്യയിലെ രണ്ടാമത്തെ നീളമേറിയ റെയിൽറോഡ് പാലവുമാണ്
മഹാത്മാ ഗാന്ധി സേതു
5,750 മീറ്റർ നീളമുള്ള മഹാത്മാഗാന്ധി സേതു (ഗാന്ധി സേതു എന്നും ഗംഗാസേതു എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ രണ്ടാമത്തെ നീളമേറിയ പാലമാണ്. ഗംഗാനദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന ഇത് പട്നയെ ഹാജിപൂരുമായി ബന്ധിപ്പിക്കുന്നു
ബോഗിബീൽ പാലം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ-റോഡ് പാലമാണ് ബോഗിബീൽ പാലം. അസമിൽ ധേമാജി- ദിബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോഗിബീൽ പാലം ബ്രഹ്മപുത്ര നദി കുറുകെയാണ് നിർമിച്ചിരിക്കുന്നത്. 4.94 കിലോമീറ്ററാണ് പാലത്തിന്റെ നീളം
ജഡുകത പാലം
കിൻഷി നദിക്ക് കുറുകെയുള്ള ഈ പാലം മേഘാലയയിൽ പശ്ചിമ ഖാസി ജില്ലയിലാണ് ചെയ്യുന്നത്