ശ്രീനഗർ മുതൽ കന്യാകുമാരി വരെ; കാണാം ഈ സ്ഥലങ്ങൾ

വെബ് ഡെസ്ക്

ശ്രീനഗർ മുതൽ കന്യാകുമാരി വരെ എൻഎച്ച് 44ൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം

ശ്രീനഗർ, കശ്മീർ

എൻഎച്ച് 44ൻ്റെ ആരംഭ സ്ഥലമാണ് ശ്രീനഗർ. ദാൽ തടാകം, മുഗൾ ഉദ്യാനങ്ങൾ, ഹൗസ് ബോട്ടുകൾ, ശാന്തമായ പർവതദൃശ്യങ്ങൾ എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്

അമൃത്സർ, പഞ്ചാബ്

സുവർണ്ണ ക്ഷേത്രത്തിന് പേരുകേട്ട ഊർജ്ജസ്വലമായ നഗരമാണ് അമൃത്സർ. ജാലിയൻ വാലാബാഗ് സ്മാരകം, വാഗാ അതിർത്തി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സ്ഥലങ്ങൾ

ഡൽഹി

തലസ്ഥാന നഗരിയായ ഡൽഹി, ചരിത്രപരമായ സ്ഥലങ്ങൾ, തിരക്കേറിയ വിപണികൾ എന്നിവയാൽ സമ്പന്നമാണ്. ചെങ്കോട്ട, കുത്തബ് മിനാർ, ഇന്ത്യാ ഗേറ്റ്, ജമാ മസ്ജിദ് എന്നിവ തീർച്ചയായും സന്ദർശിക്കേണ്ട ആകർഷണങ്ങളാണ്

ആഗ്ര, ഉത്തർപ്രദേശ്

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സൃഷ്ടിയായ താജ്മഹലിന്റെ ആസ്ഥാനമാണ് ആഗ്ര

ഗ്വാളിയോർ, മധ്യപ്രദേശ്

ഗ്വാളിയോർ ക്വോട്ടയാൽ പ്രസിദ്ധമാണ് മധ്യപ്രദേശിലെ ഗ്വാളിയോർ. ആകർഷകമായ മാൻ സിംഗ് കൊട്ടാരവും സാസ് ബാഹു ക്ഷേത്രങ്ങളുമുള്ള കോട്ടയാണ് ഗ്വാളിയോർ

നാഗ്പൂർ, മഹാരാഷ്ട്ര

ഓറഞ്ച് സിറ്റി എന്നറിയപ്പെടുന്ന നാഗ്പൂരിൽ ദീക്ഷഭൂമി, ബുദ്ധ സ്മാരകം, പെഞ്ച് ദേശീയ ഉദ്യാനം തുടങ്ങിയ ആകർഷണങ്ങളുണ്ട്. നഗരത്തിന്റെ തനതായ ഭക്ഷണ സംസ്കാരവും എടുത്തുപറയേണ്ടതാണ്

കന്യാകുമാരി, തമിഴ്നാട്

അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന അതിമനോഹരമായ സ്ഥലമാണ് കന്യാകുമാരി. വിവേകാനന്ദ പാറ സ്മാരകവും തിരുവള്ളുവർ പ്രതിമയും പ്രധാന ആകർഷണങ്ങളാണ്