യാത്രയ്ക്കിടയില്‍ കരുതാം ഈ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

യാത്രയ്ക്കിടയില്‍ പലപ്പോഴും നേരിടുന്ന ബുദ്ധിമുട്ടാണ് ആവശ്യത്തിനുള്ള ഭക്ഷണത്തിന്റെ അഭാവം

ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ യാത്രയ്ക്കിടയില്‍ ചില ഭക്ഷണങ്ങള്‍ നാം കൈവശം വെക്കേണ്ടതുണ്ട്

അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ പരിചയപ്പെടാം

വാഴപ്പഴം

പോഷകഗുണങ്ങളാല്‍ സമൃദ്ധമായ വാഴപ്പഴം യാത്രക്കിടയിലുള്ള മികച്ച ലഘുഭക്ഷണമാണ്. ആന്റിഓക്‌സിഡന്റുകളാലും ഫൈബറുകളാലും സമ്പന്നമാണ് വാഴപ്പഴം

ആപ്പിളും ഓറഞ്ചും

വിറ്റാമിന്‍ സിയും അവശ്യ പോഷകങ്ങളും നിറഞ്ഞ ഈ പഴങ്ങള്‍ യാത്രയില്‍ ഉന്മേഷവും നല്‍കുന്നു. മാത്രമവുമല്ല ഈ പഴങ്ങള്‍ യാത്രയില്‍ കൊണ്ടുപോകാന്‍ എളുപ്പവുമാണ്

തണ്ണിമത്തന്‍

തണ്ണിമത്തന്‍ മുറിച്ച് കഷണങ്ങളാക്കി പാത്രത്തില്‍ സൂക്ഷിക്കാം. വിശപ്പിനൊപ്പം ദാഹവും ഇല്ലാതാക്കാനുള്ള ഉപാധിയാണിത്

പച്ചക്കറികള്‍

കാരറ്റ്, കക്കിരി മുതലായ പച്ചക്കറികള്‍ ആരോഗ്യകരമാണ്. മാത്രവുമല്ല, യാത്രയില്‍ കഴിക്കാനുള്ള മികച്ച ഓപ്ഷന്‍ കൂടിയാണ്‌