വെബ് ഡെസ്ക്
ഷെങ്കൻ വിസയ്ക്ക് സമാനമായി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകി ജി സി സി രാജ്യങ്ങൾ. യാത്രികർക്ക് വലിയ അവസരങ്ങൾ ഒരുക്കുന്നതാണ് പുതിയ തീരുമാനം.
ഇനി ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ ഇനിമുതൽ ഒരുവിസ മതിയാകും.
പുതിയ സംവിധാനത്തോടെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നേട്ടം കൈവരിക്കാനാകുമെന്നാണ് ജി സി സി രാജ്യങ്ങൾ കരുതുന്നത്.
നിലവിൽ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യോമ, റോഡ് മാർഗം യാത്ര സാധ്യമാണെങ്കിലും വിനോദസഞ്ചാരികൾക്ക് വെവ്വേറെ വിസ ലഭിച്ചാൽ മാത്രമേ യാത്ര സാധ്യമാകൂ.
ഗൾഫ് രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിയമങ്ങളും നടപടിക്രമണങ്ങളും അന്തിമമാക്കുന്നതനുസരിച്ച് 2024ലോ 2025ലോ ഷെങ്കന്‍ വിസ മാതൃകയിലുള്ള പുതിയ ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറങ്ങും.
വിസയ്ക്ക് പുറമെ ജി സി സി രാജ്യങ്ങളിലെ ട്രാഫിക് സംവിധാനങ്ങളെ ഏകോപിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനവും മസ്കറ്റിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ചു. പുതുതായി സ്ഥാപിതമായ സംവിധാനം ജിസിസി രാജ്യങ്ങളിലുടനീളമുള്ള പൗരന്മാർക്ക് വിപുലമായ ഏകീകൃത ട്രാഫിക് സേവനങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.