ഭക്ഷണപ്രേമിയാണോ ? ഈ ഇന്ത്യൻ നഗരങ്ങൾ സന്ദർശിക്കാൻ മറക്കരുത് !!!

വെബ് ഡെസ്ക്

ഓരോ യാത്രകൾ നടത്തുമ്പോഴും ആ പ്രദേശത്ത് തനത് ഭക്ഷണ ശൈലി കൂടി ആസ്വദിക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. ഭക്ഷണ പ്രേമികൾ ആണെങ്കിൽ ഈ ഇന്ത്യൻ നഗരങ്ങൾ സന്ദർശിക്കാൻ നിങ്ങൾ മറക്കരുത്

ഹൈദരാബാദ് : ബിരിയാണി, ഹലീം തുടങ്ങിയ ഭക്ഷണങ്ങളാണ് ഹൈദരാബാദിന്റെ തനത് രുചി. നൈസാമി, മുഗ്ലായ് സ്വാധീനങ്ങൾ ഹൈദരാബാദിലെ ഭക്ഷണങ്ങളിൽ കാണാവുന്നതാണ്.

ചെന്നൈ : ദക്ഷിണേന്ത്യൻ വിഭവങ്ങളായ ഇഡ്‌ലി, ദോശ, സാമ്പാർ, ഫിൽറ്റർ കോഫി എന്നിവയ്‌ക്ക് പേരുകേട്ട സ്ഥലമാണ് ചെന്നൈ.

അമൃത്‌സർ : അമൃത്സറി കുൽച്ച, ലസ്സി, തന്തൂരി തുടങ്ങിയ തനത് പഞ്ചാബി വിഭവങ്ങളുടെ കേന്ദ്രമാണ് അമൃത്‌സർ.

ലഖ്‌നൗ : കബാബ്, ബിരിയാണി, നിഹാരി തുടങ്ങിയവയാണ് ലഖ്‌നൗ നഗരത്തിന്റെ മുഖമുദ്രയായ ഭക്ഷണങ്ങൾ.

കൊൽക്കത്ത : ബംഗാളി മധുരപലഹാരങ്ങളായ രസഗുള, സന്ദേശ്, കൂടാതെ മീൻ കറികൾ, റോളുകൾ, സ്ട്രീറ്റ് ഫുഡ് എന്നിവയ്ക്ക് പേര് കേട്ട സ്ഥലമാണ് കൊൽക്കത്ത.

മുംബൈ : വട പാവ്, പാവ് ബജി, ഭേൽ പൂരി തുടങ്ങിയവയുടെ യഥാർത്ഥ രുചി മുംബൈയിൽ നിന്നാസ്വദിക്കാം.

ഡൽഹി : ചാട്ട്‌, കബാബ്, ബട്ടർ ചിക്കൻ, പറാത്ത തുടങ്ങിയ സ്ട്രീറ്റ് ഫുഡുകളുകൾക്ക് പേരുകേട്ട സ്ഥലമാണ് ഡൽഹി. ഓൾഡ് ഡൽഹി സന്ദർശിച്ച് ഈ രുചിയൂറുന്ന ഭക്ഷണങ്ങൾ കഴിച്ച് നോക്കാം.