ഹിമാലയത്തിന്റെ ഏതൻസ്; അറിയാം മലാനയെ

വെബ് ഡെസ്ക്

പ്രകൃതിഭംഗിയുടെ കാര്യത്തിൽ പകരം വയ്ക്കാനില്ലാത്ത സ്ഥലമാണ് മലാന. ഹിമാചൽ പ്രദേശിലെ കുളു മലനിരകളിലാണ് ഈ പുരാതന ഗ്രാമം സ്ഥിതി ചെയ്യുന്നത്

അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈനികരുടെ പിൻഗാമികളെന്നാണ് ഈ നാട്ടിലെ ജനങ്ങൾ സ്വയം വിശ്വസിക്കുന്നത്. അങ്ങനെയാണ് 'ഹിമാലയത്തിന്റെ ഏതൻസ്' എന്ന പേര് ലഭിക്കുന്നതും

നീലമേഘങ്ങളെ മുട്ടിനിൽക്കുന്ന മലകളും പച്ച വിരിച്ചു കിടക്കുന്ന മലഞ്ചെരിവുകളും മലാനയുടെ മുഖ്യ ആകർഷണമാണ്

മലാന ക്രീം എന്ന പേരിൽ ഹാഷിഷ് ഓയിൽ ഉത്പാദിപ്പിക്കുന്നത് ഈ നാട്ടിൽ നിന്നാണ്

പാർവതി താഴ്വരയ്ക്കും കുളു മലനിരകൾക്കുമിടയിലാണ് മലാന സ്ഥിതി ചെയ്യുന്നത്

പല നിരയോടു കൂടിയ മേൽക്കൂരയും തറനിരപ്പിൽനിന്ന് ഉയരത്തിലുള്ള കിടപ്പുമുറികളുമാണ് ഇവിടത്തെ പ്രത്യേകത

പുറത്തുനിന്നുള്ളവർക്ക് മലാനയിലെ ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ അവകാശമില്ല

വർഷത്തിൽ എപ്പോൾ വേണമെങ്കിലും മലാനയിലേക്ക് യാത്ര പോകാമെങ്കിലും ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഏറ്റവും ഉചിതമായ സമയം