വെബ് ഡെസ്ക്
ദീർഘദൂര വിമാനയാത്രകളില്‍ പലപ്പോഴും വിമാനങ്ങള്‍ മാറിക്കയറേണ്ടി വന്നേക്കാം. വിദേശ, ആഭ്യന്തര സർവീസുകളിലും ഈ രീതി നിലനില്‍ക്കുന്നുണ്ട്
എന്നാല്‍, ഇത്തരം മാറിക്കയറലുകളില്ലാതെ ദീർഘദൂരം സഞ്ചരിക്കുന്ന വിമാനങ്ങളുമുണ്ട്. സ്റ്റോപ്പുകളില്ലാതെ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന വിമാനസർവീസുകള്‍ നോക്കാം
ന്യുയോർക്ക് ജെഎഫ്‌കെ - സിംഗപൂർ ഷംഗി എയർപോർട്ട്. 15,332 കിലോമീറ്ററാണ് യാത്ര ദൂരം. സിംഗപൂർ എയർലൈന്‍സില്‍ 18 മണിക്കൂർ 50 മിനുറ്റാണ് യാത്രാദൈർഘ്യം
ന്യുആർക്കി ലിബേർട്ടി ഇന്റർനാഷണല്‍ എയർപോർട്ട് - സിംഗപൂർ ഷംഗി എയർപോർട്ട്. 15,329 കിലോമീറ്ററാണ് ദൂരം. 18 മണിക്കൂർ 30 മിനുറ്റാണ് യാത്രാദൈർഘ്യം
ഓക്ക്‌ലന്‍ഡ് ഇന്റർനാഷണല്‍ എയർപോർട്ട് - ദോഹ. 14,535 കിലോമീറ്ററാണ് ദൂരം. ഖത്തർ എയർവെയ്‌സില്‍ 17 മണിക്കൂറും 25 മിനുറ്റുമാണ് യാത്രാസമയം
ലണ്ടണ്‍ ഹിത്രൊ എയർപോർട്ട് - പെർത്ത്. 14,500 കിലോമീറ്ററാണ് ദൂരം. ക്വാന്റാസ് എയർവെയ്‌സില്‍ 17 മണിക്കൂറും 20 മിനുറ്റുമാണ് യാത്രാസമയം
മെല്‍ബണ്‍ എയർപോർട്ട് - ഡാലസ് ഫോർട്ട് വർത്ത് എയർപോർട്ട്. 14,471 കിലോമീറ്ററാണ് ദൂരം. 17 മണിക്കൂറും 35 മിനുറ്റുമാണ് യാത്രാദൈർഘ്യം
ഓക്ക്‌ലന്‍ഡ് ഇന്റർനാഷണല്‍ എയർപോർട്ട് - ദുബായ്. 14,193 കിലോമീറ്ററാണ് ദൂരം. എമിരേറ്റ്‌സ് വിമാനത്തില്‍ 17 മണിക്കൂറും അഞ്ച് മിനുറ്റുമാണ് യാത്രാസമയം.
ഓക്ക്‌ലന്‍ഡ് ഇന്റർനാഷണല്‍ എയർപോർട്ട് - ന്യുയോർക്ക് ജെഎഫ്‌കെ. 14, 209 കിലോമീറ്ററാണ് ദൂരം. 16 മണിക്കൂറും 15 മിനുറ്റുമാണ് യാത്രാസമയം