വെബ് ഡെസ്ക്
ചെറുകര, കേരളം
മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ദക്ഷിണ ഇന്ത്യയുടെ ഭാഗമായ ഷൊർണൂർ -മംഗലാപുരം ലൈനിലാണ് ഈ സ്റ്റേഷൻ.
നിലമ്പൂർ, ഷൊർണൂർ, അങ്ങാടിപ്പുറം തുടങ്ങിയ ടൗണുകളുമായി ബന്ധിപ്പിക്കുന്നു
ചാർബാഗ്, ലക്നൗ
കെട്ടിടത്തിന്റെ ചുവപ്പും വെള്ളയും കലർന്ന ഘടനയും അതിന്റെ ഗോപുരങ്ങളും താഴികക്കുടങ്ങളും ആകർഷണീയമായ കാഴ്ചയാണ്.
ലക്നൗവിലെ മഹത്തായ പൈതൃകത്തിന്റെ ഓർമ കൂടിയാണ് ചാർബാഗ് റെയിൽവേ സ്റ്റേഷൻ
ദൂത് സാഗർ, ഗോവ
ദൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ ഭംഗിയാണ് ഏറ്റവും വലിയ ആകർഷണീയത.
തെക്കൻ ഗോവയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനായ ഇതുവഴി ഏകദേശം 16 ട്രെയിനുകൾ കടന്നുപോകുന്നു
ഹൗറ, പശ്ചിമ ബംഗാൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലുതുമായ റെയിവേ സ്റ്റേഷൻ കെട്ടിടവും ഇതാണ്.
കൊൽക്കത്തയിൽ സർവീസ് നടത്തുന്ന നാല് ഇന്റർസിറ്റി ട്രെയിൻ സ്റ്റേഷനുകളിൽ ഒന്നാണിത്
ഗം, പശ്ചിമ ബംഗാൾ
ഡാർജിലിങ്ങിൽ സ്ഥിതി ചെയ്യുന്ന ഗം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷനാണ്.
7,407 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
ബറോഗ്, ഹിമാചൽ പ്രദേശ്
യുനെസ്‌കോയുടെ പൈതൃകമേഖലയായ കൽക ഷിംലയിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പിൽനിന്ന് 5,023 അടി ഉയരത്തിലാണ് ബറോഗ് സ്ഥിതി ചെയ്യുന്നത്
ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, മുബൈ
ചരിത്രപ്രാധാന്യമുള്ള ഈ സ്റ്റേഷൻ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്നു.
ബ്രിട്ടീഷ് വംശജനായ ഫ്രഡറിക് വില്യം സ്റ്റീവൻസ് ഇറ്റാലിയൻ ഗോഥിക് ശൈലിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്
വെല്ലിങ്ടൺ, തമിഴ്നാട്
തമിഴ്‌നാട് ഊട്ടിയിലെ വെല്ലിങ്ടൺ പട്ടണത്തിലാണ് ഈ സ്റ്റേഷൻ.
യുനെസ്‌കോയുടെ പട്ടികയിലുള്ള നീലഗിരി കുന്നുകളുടെ ഭാഗം കൂടിയാണിത്
കർവാർ, കർണാടക
കാളി നദി തീരത്തായിട്ടാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്
കത്‌ഗോടം, ഉത്തരാഖണ്ഡ്
നൈനിറ്റാൾ പട്ടണത്തിൽനിന്ന് 35 കിലോമീറ്റർ അകലെ ഹൽദ്വാനിക്ക് സമീപമുള്ള കത്‌ഗോടത്താണ് ഈ റെയിൽവേ സ്റ്റേഷൻ.
സമുദ്ര നിരപ്പിൽനിന്ന് 625 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്