ട്രെക്കിങ് താല്പര്യമുണ്ടോ? ഇന്ത്യയിലെ പ്രശസ്തമായ 8 ട്രെക്കിങ് പ്രദേശങ്ങൾ പരിചയപ്പെടാം

വെബ് ഡെസ്ക്

കേദാർനാഥ്, ഉത്തരാഖണ്ഡ്

3,810 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിങ് പോയിന്റുകളിൽ ഒന്നാണ് കേദാർനാഥ്. ആയിരകണക്കിന് തീർത്ഥാടകരാണ് ദിനംപ്രതി ട്രെക്കിങ്ങിലൂടെ കേദാർനാഥിലേക്കെത്തുന്നത്. അതിമനോഹരമായ കാഴ്ചകളും പ്രകൃതിഭംഗിയും സമ്മാനിക്കുന്ന കേദാർനാഥിന് 1000 വർഷത്തിലധികം പഴക്കമുണ്ട്

ലക്ഷ്മി ഹിൽ, മൂന്നാർ

പ്രകൃതി ഭംഗി ഊന്നിനിൽക്കുന്നതും തേയിലത്തോട്ടങ്ങളുടെ പച്ചപ്പുകളാൽ നിറഞ്ഞുനിൽക്കുന്നതുമായ മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന ട്രെക്കിങ്ങ് പോയിന്റാണ് ലക്ഷ്മി ഹിൽ. 10 കിലോമീറ്റർ ദൈർഘ്യം വരുന്ന ട്രെക്കിങ് കേന്ദ്രമാണിത്

രൂപ്‌കുണ്ഡ്, ഉത്തരാഖണ്ഡ്

നന്ദ ഗുണ്ടിയുടെയും തൃശൂൽ മാസിഫിന്റെയും കൊടുമുടികൾക്ക് നടുവിൽ 16,500 അടി ഉയരത്തിലാണ് രൂപ്‍‌കുണ്ഡ് സ്ഥിതിചെയ്യുന്നത്

സ്റ്റോക് കാംഗ്രി, ലഡാക്ക്

സമുദ്രനിരപ്പിൽനിന്ന് 20,100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്റ്റോക് കാംഗ്രി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളിൽ ഒന്നാണ്. 40 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം

തടിയന്റമോള്‍, കുടക്, കർണാടക

കൂർഗിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് തടിയന്റമോള്‍. കർണാടകയിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണിത്. തെളിഞ്ഞ ദിവസങ്ങളിൽ ഇവിടെനിന്ന് അറബിക്കടലിന്റെ ദൃശ്യങ്ങൾ വ്യക്തമാകും

ദ ഗ്രേറ്റ് ലേക്ക്‌സ്, ജമ്മു കശ്മീർ

പര്‍വതങ്ങളിലൂടെ കയറിയിറങ്ങി, മറ്റൊരിടത്തും ലഭിക്കാത്ത അനുഭവങ്ങള്‍ തേടി, കാശ്മീരിന്റ പുല്‍മേടുകള്‍ താണ്ടി നടത്തുന്ന ട്രെക്കിങ് വ്യത്യസ്തമായിരിക്കും. സമുദ്രനിരപ്പില്‍നിന്ന് 7800 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്

ഇന്ദ്രഹർ ചുരം, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിൽ ധരംശാലയിൽനിന്ന് ചമ്പയിലേക്ക് ഇന്ദ്രഹർ ചുരം വഴിയുള്ള ട്രെക്കിങ് മനോഹരമായൊരു അനുഭവമാണ്

വാലി ഓഫ് ഫ്ളവേഴ്‌സ്, ഉത്തരാഖണ്ഡ്

പൂക്കളുടെ താഴ്വരയെന്നറിയപ്പെടുന്ന വാലി ഓഫ് ഫ്ളവേഴ്‌സ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ട്രെക്കിങ് പാതകളിലൊന്നാണ്