വെബ് ഡെസ്ക്
ഫ്രാൻസ് : പ്രതിവർഷം 8.94 കോടി വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ഫ്രാൻസ്. ഫ്രാൻസിന്റെ ചരിത്രസമ്പന്നമായ സാംസ്കാരിക പൈതൃകവും മനോഹാരിതയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു
സ്പെയിൻ : വ്യത്യസ്തമായ വാസ്തുവിദ്യ രൂപകല്പനകൾ, ബീച്ചുകൾ, അത്യാകർഷകമായ നൈറ്റ് ലൈഫ് തുടങ്ങിയ ഘടകങ്ങൾ യാത്രക്കാരെ സ്പെയ്നിലേക്ക് ആകർഷിക്കുന്നു. വർഷം 8.37 കോടി വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
അമേരിക്ക : മിയാമി, ചിക്കാഗോ, ലോസ് ഏഞ്ചലസ് തുടങ്ങിയ നഗരങ്ങള്‍ തേടി 7.93 കോടി സന്ദർശകരാണ് അമേരിക്കയിൽ വർഷന്തോറും എത്താറുള്ളത്.
ചൈന : വന്മതിൽ, ബണ്ട് തുടങ്ങിയവയാണ് ചൈനയിലെ പ്രധാന ആകർഷണങ്ങൾ. 6.57 കോടി സന്ദർശകരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്
ഇറ്റലി : സംസ്കാരത്തിന്റെയും കലയുടെയും ചരിത്രത്തിന്റെയും കേന്ദ്രമാണ് ഇറ്റലി. വെനീസിലെ കനലുകൾ മുതൽ മനോഹരമായ അമാൽഫി തീരം വരെയായി അത് വ്യാപിച്ച് കിടക്കുന്നു. 6.45 കോടി സന്ദർശകരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്
തുർക്കി : ചിക് ടെക്‌സ്‌റ്റൈൽസ് മുതൽ റസ്റ്റിക് സെറാമിക്സ് വരെ വിനോദസഞ്ചാരികൾക്ക് വൈവിധ്യമായ ഓപ്ഷനുകൾ തുർക്കി വാഗ്ദാനം ചെയ്യുന്നു
മെക്സിക്കോ: വൈവിധ്യമാർന്ന പ്രകൃതി ദൃശ്യങ്ങളും മനോഹരമായ ബീച്ചുകളും ഉള്ള മെക്സിക്കോ 4.5 കോടി വാർഷിക സന്ദർശകരെ ആകർഷിക്കുന്നുണ്ട്
തായ്ലൻഡ് : ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയും തായ്‌ലൻഡ് എട്ടാം സ്ഥാനത്താണ്. 3.98 കോടി സന്ദർശകർ വർഷവും തായ്‌ലൻഡ് സന്ദർശിക്കുന്നു